റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ടിം കുക്ക് ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി; സിഇഒ സ്ഥാനത്ത് ഇനി ജോൺ ടെർനസ്

സാൻഫ്രാൻസിസ്‌കോ: ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു.  15 വർഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴഞ്ഞതോടെയാണ് സെപ്റ്റംബർ ഒന്ന് മുതൽ ടെർനസ് സ്ഥാനമേൽക്കുന്നത്. ആപ്പിളിന്റെ ഹാർഡ്വേർ എൻജിനിയറിങ് സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു ടെർനസ്.

2011-ൽ സ്റ്റീവ് ജോബ്സ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ടിം കുക്ക് ആപ്പിൾ മേധാവിയായി സ്ഥാനമേറ്റത്. ‘നാളെ എന്റെ സ്ഥാനപ്പേര് മാറുമെന്നും ആപ്പിൾ കമ്യൂണിറ്റിയോടുള്ള തന്റെ സ്നേഹം ഒരിക്കലും മാറില്ല” എന്ന് ചുമതലയൊഴിയുന്നതിന് മുമ്പ് ടിം കുക്ക് എക്സിൽ പങ്കുവെച്ചു. സിഇഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്സിക്യുട്ടീവ് ചെയർമാനായി തുടരും.

1998-ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ചേരുന്നത്. ആപ്പിളിന്റെ നിർണായക ഘട്ടങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011-ൽ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആരോഗ്യകാരണങ്ങളെ തുടർന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേൽക്കുന്നത്.

ആപ്പിൾ വാച്ച്, എയർപോഡ്സ്, ഹോം പോഡ്, വിഷൻ പ്രോ, എയർ ടാഗ് തുടങ്ങിയ ഉത്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചത് ടിം കുക്കിന്റെ കാലത്താണ്. ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി പോലുള്ള സേവനങ്ങൾ വളർന്നതും ഇക്കാലത്ത് തന്നെ. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4.5 ട്രില്യൺ ഡോളറായി ഉയർത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.

2001-ലാണ് ജോൺ ടെർനസ് ആപ്പിളിന്റെ ഭാഗമാവുന്നത്. പ്രൊഡക്ട് ഡിസൈൻ വിഭാഗത്തിലായിരുന്നു ആദ്യ ജോലി. പിന്നീട് ഹാർഡ്വേർ എൻജിനിയറിങ്ങിൽ സീനിയർ വൈസ് പ്രസിഡന്റായി. തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളിൽ ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. ഇതോടെ സെപ്റ്റംബറിൽ നടക്കുന്ന പുതിയ ആപ്പിൾ ലോഞ്ച് ഇവന്റിന് നേതൃത്വം വഹിക്കുക പുതിയ സിഇഒ ആയിരിക്കും.

X
Top