റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ ഐപിഒ സെപ്‌റ്റംബര്‍ 10 മുതല്‍

കേരളത്തില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 10ന്‌ ആരംഭിക്കും. സെപ്‌റ്റംബര്‍ 15 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 130-140 രൂപയാണ്‌ ഇഷ്യു വില. 107 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,980 രൂപയാണ്‌. സെപ്‌റ്റംബര്‍16ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. സെപ്‌റ്റംബര്‍ 18ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ഐപിഒ വഴി 210 കോടി രൂപയാണ്‌ വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ സമാഹരിക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന മാത്രമാണ്‌ നടത്തുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരിയുടമകള്‍ ഓഹരി വില്‍പ്പന നടത്തുന്നില്ല. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുക നിലവിലുള്ളതും വരാനിരിക്കുന്നതുമായ പ്രൊജക്‌ടുകളുടെ ചെലവിനായും ഭൂമി ഏറ്റെടുക്കുന്നതിനായും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും. 2025-26 വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 26.61 കോടി രൂപയായി വര്‍ധിച്ചു. ഇത്‌ മുന്‍വര്‍ഷം 20.43 കോടി രൂപയായിരുന്നു. വരുമാനം 196.22 കോടി രൂപയില്‍ നിന്നും 254.16 കോടി രൂപയായി ഉയര്‍ന്നു. ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വിപണിമൂല്യം 682.50 കോടി രൂപയായിരിക്കും.

X
Top