തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

നേരിയ നഷ്ടത്തില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ഏഴ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേരിയ ഇടിവ് നേരിട്ടു. ഉയര്‍ന്ന ചാഞ്ചാട്ടത്തിനിടയില്‍ സെന്‍സെക്‌സ് 14.04 (0.02 ശതമാനം) പോയിന്റും നിഫ്റ്റി 2 പോയിന്റും (0.01 ശതമാനം) കുറവിലാണുള്ളത്. സൂചികകള്‍ യഥാക്രമം 60246.09 ലെവലിലും 17942.30 ലെവലിലും നില്‍ക്കുന്നു.

ബിഎസ്ഇയില്‍ ഹെല്‍ത്ത് കെയര്‍, ഐടി, ഓയില്‍ ആന്റ് ഗ്യാസ് എന്നിവയൊഴികെയുള്ള മേഖലകള്‍ നേരിയ നേട്ടം സ്വന്തമാക്കിയപ്പോള്‍ നിഫ്റ്റിയില്‍ ഊര്‍ജ്ജം, ഐടി, ഫാര്‍മ എന്നിവ നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തുന്നു. ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോടക് ബാങ്ക്,എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐടിസി, വിപ്രോ, ഡിമാര്‍ട്ട് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ മികച്ചു നില്‍ക്കുന്നത്.

അതേസമയം ടൈറ്റന്‍, റിലയന്‍സ്, ടിസിഎസ് എന്നിവ ഇടിവ് നേരിട്ടു. നിരക്കുയര്‍ത്തുമെന്ന ഫെഡ് റിസര്‍വിന്റെ അറിയിപ്പ് ഇന്ത്യയെ ബാധിക്കില്ലെന്ന് ജിയോജിത്തിലെ വികെ വിജയ് കുമാര്‍ നിരീക്ഷിക്കുന്നു. ഓരോ ഇടിവും ഇവിടെ വാങ്ങാനുള്ള അവസരമാകും.

ഫെഡ് റിസര്‍വിന്റെ വാക്കുകള്‍ അതേസമയം യു.എസ് വിപണിയെ ബാധിക്കും. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടു പിടിച്ച് മൊത്തം യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളും ഇന്ന് തകര്‍ച്ചയിലാണുള്ളത്.

X
Top