തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ചാഞ്ചാട്ടത്തിനിടയില്‍ ഇടിവ് നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 200.18 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 57,991.11 ലെവലിലും നിഫ്റ്റി 73.70 പോയിന്റ് അഥവാ 0.43 ശതമാനം കുറഞ്ഞ് 17,241 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൊത്തം 1406 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2056 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

161 ഓഹരികളില്‍ മാറ്റമില്ല. നിഫ്റ്റിയില്‍ ആക്‌സിസ് ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവ മുന്നിലെത്തിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസിഎന്നിവയാണ് താഴ്ചയില്‍.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒഴികെ, പൊതുമേഖലാ ബാങ്ക്, റിയല്‍റ്റി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ്, പവര്‍ സൂചികകള്‍ താഴ്ച വരിച്ചു. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ച് ഏഷ്യന്‍,യൂറോപ്യന്‍ സൂചികകള്‍ തകര്‍ച്ചയിലാണ്. പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ ഫെഡ്‌റിസര്‍വ് തയ്യാറാകുന്നത് സൂചികകളെ ബാധിച്ചതായി ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

കുറഞ്ഞ വിതരണവും ഉയര്‍ന്ന ഡിമാന്‍ഡും കാരണം യു.എസ് പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് കൂട്ടി ഡിമാന്‍ഡില്‍ ഇടിവ് വരുത്താന്‍ ഫെഡ് റിസര്‍വ് നിര്‍ബന്ധിതരായി. കൂടാതെ, ക്രൂഡ് വില ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ആഭ്യന്തര പണപ്പെരുപ്പത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

X
Top