ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് എംആര്‍ഒ മേഖല 50 ശതമാനം വളര്‍ച്ച കൈവരിക്കും

2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, റിപ്പയര്‍ ബിസിനസ് 50 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്.

എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെ ഫ്ളീറ്റ് വലുപ്പം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, റിപ്പയര്‍, ഓപ്പറേഷന്‍സ് (എംആര്‍ഒ) വ്യവസായം 2026 സാമ്പത്തിക വര്‍ഷത്തില്‍ 4,500 കോടി രൂപ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സി ക്രിസില്‍ അറിയിച്ചു.

വ്യവസായത്തിന്റെ വരുമാനത്തിന്റെ 90 ശതമാനവും വഹിക്കുന്ന മൂന്ന് എംആര്‍ഒ ഓപ്പറേറ്റര്‍മാരെ അടിസ്ഥാനമാക്കിയുള്ളതാണ് റേറ്റിംഗ് ഏജന്‍സിയുടെ പഠനം. വിമാന ഘടകങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി കുറയ്ക്കുന്നത് ആഭ്യന്തര എയര്‍ക്രാഫ്റ്റ് റിപ്പയര്‍ വ്യവസായം അവരുടെ വിദേശ എതിരാളികളോട് കൂടുതല്‍ മത്സരിക്കുന്നു.

ഇന്ത്യന്‍ എംആര്‍ഒകള്‍ ലൈന്‍ ചെക്കുകള്‍, എയര്‍ ഫ്രെയിം ചെക്കുകള്‍, റീഡെലിവറി ചെക്കുകള്‍ എന്നിവ നടത്തുന്നു. ആഭ്യന്തര വിമാന അറ്റകുറ്റപ്പണിയിലൂടെ വ്യവസായത്തിന്റെ വരുമാനം 2026 സാമ്പത്തിക വര്‍ഷത്തില്‍ 4,500 കോടി കവിയും, 2024 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 50 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുക.

അടുത്ത വര്‍ഷത്തോടെ ആഭ്യന്തര ഓപ്പറേറ്റര്‍മാരുടെ എണ്ണം 20-25 ശതമാനം വരെ വളരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ഗ്രൗണ്ടഡ് എയര്‍ക്രാഫ്റ്റുകള്‍ (പോസ്റ്റ് എഞ്ചിന്‍ സംബന്ധമായ പ്രശ്നങ്ങള്‍) പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്യുന്നതിലൂടെ ഇത് സഹായിക്കുമെന്ന് ഏജന്‍സി അറിയിച്ചു.

X
Top