ന്യൂഡൽഹി: ഇന്ത്യയും(India) യുകെയും(UK) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ/FTA) അവസാന ഘട്ടത്തിലാണെന്ന് നിതി ആയോഗ്(Niti Ayog) സിഇഒ ബി.വി.ആര്‍. സുബ്രഹ്‌മണ്യം. ഇരു രാജ്യങ്ങളിലെയും പൊതുതെരഞ്ഞെടുപ്പുകള്‍ കാരണം ചര്‍ച്ചകള്‍ തടസപ്പെട്ടിരുന്നു.
2022 ജനുവരിയില്‍ ആരംഭിച്ച എഫ്ടിഎ ചര്‍ച്ചകള്‍ പ്രതിവര്‍ഷം ഉഭയകക്ഷി വ്യാപാര പങ്കാളിത്തം കണക്കാക്കിയ ജിബിപി 38.1 ബില്യണ്‍ വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
അടിസ്ഥാന സൗകര്യ പദ്ധതികളിലേക്ക് സുസ്ഥിര അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനും അണ്‍ലോക്ക് ചെയ്യുന്നതിനുമുള്ള ഇന്ത്യ-യുകെ ധനസഹായ കരാര്‍ ലണ്ടനില്‍ ഒപ്പുവച്ചു.
ഇത് ഇന്ത്യയുടെ സാമ്പത്തിക ഉയര്‍ച്ചയെ ത്വരിതപ്പെടുത്തുക മാത്രമല്ല, ആഗോള തലത്തില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഗെയിം ചേഞ്ചറാണ്. ഇത് രണ്ട് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്നതില്‍ ഒതുങ്ങുന്നില്ലെന്ന് ചടങ്ങില്‍ നിതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു.
നിതി ആയോഗും ലണ്ടനിലെ സിറ്റി ഓഫ് ലണ്ടന്‍ കോര്‍പ്പറേഷനും തമ്മില്‍ ഒപ്പുവെച്ച കരാര്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ പദ്ധതികളിലേക്കുള്ള അന്താരാഷ്ട്ര നിക്ഷേപം സുഗമമാക്കുന്നതിന് ലക്ഷ്യമിടുന്നു.
ഇത് എഫ്ടിഎ ചര്‍ച്ചകളാല്‍ ചുരുങ്ങാത്ത വേഗതയില്‍ നീങ്ങുന്ന സാമ്പത്തിക പങ്കാളിത്തത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.
യുകെയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു കീഴില്‍ എഫ്ടിഎ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഈ കരാര്‍ രണ്ട് രാജ്യങ്ങളിലും സാമ്പത്തിക അവസരങ്ങളും വളര്‍ച്ചയും തൊഴിലവസരങ്ങളും പ്രദാനം ചെയ്യും. അതിനാല്‍, യുകെ-ഇന്ത്യ ബന്ധത്തില്‍ സ്വതന്ത്ര വ്യാപാരം അതിപ്രധാനമാണ്.
ഉടമ്പടി നമ്മുടെ രണ്ട് രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതവുമാണ്.
ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് എഫ്ടിഎ അതിപ്രധാനമാണ്. റിഷി സുനക് സര്‍ക്കാര്‍ ഈ മേഖലയില്‍ ഏറെ മുന്നോട്ടുപോയിരുന്നു. എന്നാല്‍ പുതിയ ലേബര്‍ സര്‍ക്കാര്‍ ളണ്ടനില്‍ അധികാരമേറ്റടുത്ത ശേഷം അവര്‍ കരാര്‍ പരിശോധിക്കുന്നുണ്ട്.
അവരുടേതായി മാറ്റങ്ങള്‍ എന്തെങ്കിലും ഉള്‍പ്പെടുത്തണമോ എന്നുള്ളതാണ് പ്രധാന കാര്യം. എങ്കിലും ബ്രിട്ടനിലെ ഇരു കക്ഷികള്‍ക്കും എഫ്ടിഎ ഒഴിച്ചു കൂടാനാവത്തതാണ്.
തന്നെയുമല്ല പല രാജ്യങ്ങളുമായും യുകെ വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നട്ടത്തി വരികയാണ്. അതില്‍ ഇന്ത്യയുമായുള്ള കരാര്‍ പ്രധാനമാണ്.യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുക വഴി പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ യുകെ നിര്‍ബന്ധിതമായി.