ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆ വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐആര്‍ഡിഎഐ ◆ പഞ്ചസാര ഉത്പാദനത്തിൽ ഇടിവ്; എഥനോൾ നിർമാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് വിലക്കിയേക്കും ◆

ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന്; കൗണ്ട്‌ ഡൗണ്‍ പുരോഗമിക്കുന്നു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന് 3 വിക്ഷേപണത്തിന് സജ്ജമായി. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.

ഇതിനു മുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ് ഇന്നലെ മുതൽ തുടങ്ങി. കാലാവസ്ഥ ഉള്പ്പെടെയുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമായതോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട് ഡൗണ് തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും നീണ്ടുനില്ക്കുന്ന കൗണ്ട് ഡൗണാണ് പുരോഗമിക്കുന്നത്.

2019ലെ ചന്ദ്രയാന്-2 ദൗത്യത്തിന്റെ പരാജയത്തില് നിന്ന് പാഠങ്ങള് ഉള്ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐ.എസ്.ആര്.ഒ തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണ സോഫ്റ്റ്ലാന്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അവസാന നിമിഷം ലാന്ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു.

ഈ തിരിച്ചടി പരിഹരിക്കാന് കൂടുതല് ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചന്ദ്രയാന്-3ല് ഒരുക്കിയിട്ടുണ്ട്.

സുഗമമായി ലാന്ഡ് ചെയ്യാന് ലാന്ഡറിന്റെ കാല് കൂടുതല് ശക്തിപ്പെടുത്തി. കൂടുതല് സൗരോര്ജ പാനലുകളും പേടകത്തില് നല്കിയിട്ടുണ്ട്. ഏതെങ്കിലും ചില ഘടകങ്ങളില് വീഴ്ച സംഭവിച്ചാല്പ്പോലും ദൗത്യം വിജയകരമായി പൂര്ത്തിയാക്കാന് കഴിയുന്ന വിധത്തിലാണ് രൂപകല്പന.

ഐഎസ്ആര്ഒയുടെ ഏറ്റവും കരുത്തുറ്റ എല്വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന് 3 കുതിച്ചുയരുക. ഇസ്രോയുടെ ഏറ്റവും വിശ്വസനീയമായ എല്വിഎമ്മിന്റെ ഏഴാമത്തെ ദൗത്യമാണിത്.
വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന് മൂന്ന് ലാന്ഡര് ചന്ദ്രനില് ഇറങ്ങുക.

ദൗത്യം വിജയകരമായാല് ചന്ദ്രനില് സോഫ്റ്റ് ലാന്ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന് എന്നിവര് മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

എങ്ങനെ തൽസമയം കാണാനാകും

ചന്ദ്രയാൻ -3 ദൗത്യത്തിന്റെ ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവ വഹിക്കുന്ന എൽവിഎം-3–എം4 (ലോഞ്ച് വെഹിക്കിൾ മാർക്ക് – III)യുടെ വിക്ഷേപണം. ഐഎസ്ആർഒയുടെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും സ്ട്രീം ചെയ്യും. പദ്ധതിയുടെ അന്തിമഘട്ട അവലോകനമായ മിഷൻ റെഡിനസ് റിവ്യൂ പൂർത്തിയായി.

ഇസ്രോയുടെ യുട്യൂബ് ചാനലിൽ വിക്ഷേപണ ദൃശ്യങ്ങൾ തത്സമയം കാണാനാകും.
ഇസ്രോയുടെ വെബ്സൈറ്റിലും ഫെയ്സ്ബുക് പേജിലും ലൈവ് സ്ട്രീം ചെയ്യും.

X
Top