ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

മൊത്തം കയറ്റുമതി 770 ബില്യണ്‍ ഡോളര്‍, വാര്‍ഷിക ലക്ഷ്യം മറികടന്നു

ന്യൂഡല്‍ഹി: 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ കയറ്റുമതി ലക്ഷ്യം മറികടന്നു. വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാളാണ് ഇക്കാര്യം അറിയിച്ചത്. 750 ബില്യണ്‍ ഡോളര്‍ ലക്ഷ്യമാക്കിയ സ്ഥാനത്ത് 770 ബില്യണ്‍ ഡോളര്‍ കയറ്റുമതി നടത്താനായി.

20 ബില്യണ്‍ ഡോളര്‍ വര്‍ധന. ചരക്ക് കയറ്റുമതി ആറ് ശതമാനമുയര്‍ന്ന് 422 ബില്യണ്‍ ഡോളറായപ്പോള്‍ സേവന കയറ്റുമതി 27.16 ശതമാനം ഉയര്‍ന്ന് 323 ബില്യണ്‍ ഡോളറാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത കയറ്റുമതി 676 ബില്യണ്‍ ഡോളറായിരുന്നു.

2023 ല്‍ പെട്രോളിയം കയറ്റുമതി 40 ശതമാനം ഉയര്‍ന്നു. അതേസമയം എന്‍ജിനീയറിങ് സാധനങ്ങള്‍, പരുത്തി, കൈത്തറി ഉല്‍പങ്ങള്‍, പ്ലാസ്റ്റിക്, ലിനോലിയം, ഇരുമ്പയിര്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ നേരിയ ഇടിവ് രേഖപ്പെടുത്തി. കയറ്റുമതിയ്ക്കനുസൃതമായി ഇറക്കുമതിയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

17.38 ശതമാനമാണ് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതി കൂടിയത്. പെട്രോളിയം ഉള്‍പ്പെടെയുള്ള അസംസ്‌കൃത ഉല്‍പങ്ങളുടെ വലിയ ഒഴുക്കുതന്നെ രാജ്യത്തേയ്ക്കുണ്ടായി. കല്‍ക്കരി, കോക്ക്, ബ്രിക്കറ്റുകള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

പെട്രോളിയം ഇറക്കുമതി കൂടിയതോടെ റഷ്യയില്‍ നിന്നുള്ള മൊത്തം ഇറക്കുമതി 396.44 ശതമാനം ഉയര്‍ന്നു.കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിലനിര്‍ത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചൈനയില്‍ നിന്നാണ്.

X
Top