2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

മാര്‍ച്ച് പാദത്തില്‍ ഇതുവരെ കൂടുതല്‍ ഇടിവ് നേരിട്ടത് ഇന്ത്യന്‍ ഓഹരി വിപണി

ന്യൂഡല്‍ഹി: ജനുവരി-മാര്‍ച്ച് പാദത്തില്‍ ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത് ഇന്ത്യന്‍ ഓഹരി വിപണി. നടപ്പ് പാദത്തില്‍ ഇതുവരെ 11 ശതമാനം ഇടിവാണ് ഇന്ത്യന്‍ ഇക്വിറ്റിമാര്‍ക്കറ്റിലുണ്ടായത്. അതേസമയം വില്‍പന സമ്മര്‍ദ്ദത്തിനിയില്‍ ആഗോള വിപണികള്‍ നേട്ടം കുറിച്ചു.

2020 മാര്‍ച്ച് പാദത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ത്യന്‍ മൂലധന വിപണി നേരിട്ടത്. കഴിഞ്ഞ ആഴ്ച 3.8 ശതമാനം ദുര്‍ബലമായ സെന്‍സെക്‌സും നിഫ്റ്റിയും കഴിഞ്ഞ മാസം, 6 ശതമാനത്തിലധികം താഴ്ന്നു. എന്നാല്‍ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ യഥാക്രമം 5.4 ശതമാനവും 6.3 ശതമാനവും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഈ വര്‍ഷം വിദേശ നിക്ഷേപകരുടെ വില്‍പ്പന ഏകദേശം 2.69 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ അറ്റവില്‍പനയായ 17.21 ബില്യണ്‍ ഡോളറിനേക്കാള്‍ അധികം. താരതമ്യപ്പെടുത്തുമ്പോള്‍, 41.90 ട്രില്യണ്‍ ഡോളര്‍ മൂലധനമുള്ള ലോകത്തിലെ ഏറ്റവും വലിയ യുഎസ് വിപണി മാര്‍ച്ച് പാദത്തില്‍ 2.05 ശതമാനം നേട്ടമുണ്ടാക്കി. രണ്ടാമത്തെ വലിയ വിപണിയായ ചൈന (10.74 ട്രില്യണ്‍ ഡോളര്‍) 5.9 ശതമാനവും ജപ്പാന്‍ (5.53 ട്രില്യണ്‍ ഡോളര്‍) 1.3 ശതമാനവും ഹോങ്കോങ് (5.31 ട്രില്യണ്‍ ഡോളര്‍) 1.6 ശതമാനവും ഫ്രാന്‍സ് (3.1 ട്രില്യണ്‍ ഡോളര്‍) 8 ശതമാനവും ഉയര്‍ച്ചയാണ് കൈവരിച്ചത്.

യുണൈറ്റഡ് കിംഗ്ഡം (2.93 ട്രില്യണ്‍ ഡോളര്‍) 0.77 ശതമാനവും കാനഡ (2.68 ട്രില്യണ്‍ ഡോളര്‍) ഒരു ശതമാനവും സൗദി അറേബ്യ (2.63 ട്രില്യണ്‍ ഡോളര്‍) 0.13 ശതമാനവും ജര്‍മ്മനി 8.64 ശതമാനവും(2.31 ട്രില്യണ്‍ ഡോളര്‍) നേട്ടമുണ്ടാക്കി.ആഗോള സാഹചര്യങ്ങളാണ് വിപണിയെ ബാധിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മാര്‍ച്ച് പാദ കോര്‍പറേറ്റ് വരുമാനത്തെക്കുറിച്ചുള്ള ആശങ്കയും വിപണിയ്ക്ക് ദോഷം ചെയ്തു.

X
Top