100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതി വാതക ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു

ന്യൂഡല്‍ഹി: വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതി വാതക ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ) ചെയര്‍മാന്‍ ഘന്‍ശ്യാം പ്രസാദ് അറിയിച്ചതാണിത്. ഇറക്കുമതി ചെലവുകള്‍ കുറയ്ക്കുക, ഹരിതഗൃഹ പ്രഭാവം ശമിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് നീക്കം.

നിലവില്‍, വാതക അധിഷ്ഠിത വൈദ്യുത നിലയങ്ങള്‍ പീക്ക് ഡിമാന്‍ഡ് സമയങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും വടക്കുകിഴക്കന്‍ മേഖലയിലേത്. ഇവ ഏകദേശം 2.5 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതേസമയം പീക്ക് വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റംസ് (ബിഇഎസ്എസ്), ഹൈഡ്രോ പവര്‍ സ്റ്റോറേജ് സിസ്റ്റംസ് (എച്ച്ഇഎസ്എസ്) എന്നിവയിലൂടെ സംഭരിച്ച പുനരുപയോഗ ഊര്‍ജ്ജം മതിയാകും.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഇറക്കുമതി, മൂല്യത്തില്‍ 9.4 ശതമാനവും അളവില്‍ 12.4 ശതമാനവും കുറഞ്ഞു. പ്രകൃതിവാതകത്തിന്റെ ആഭ്യന്തര ഉല്‍പാദനം 3 ശതമാനവും മൊത്തത്തിലുള്ള ഉപഭോഗം 7.8 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.

മണ്‍സൂണ്‍ നേരത്തെ എത്തിയതും മണ്‍സൂണിന് മുമ്പുള്ള മഴയും താപനില നിലനിര്‍ത്തിയെന്നും ഇതു വൈദ്യുതി ആവശ്യകത കുറച്ചുവെന്നും ഉദ്യോസ്ഥര്‍ പറയുന്നു. എങ്കിലും ഈ വര്‍ഷം അവസാനത്തോടെ പീക്ക് ഡിമാന്‍ഡായ 277 ജിഗാവാട്ട് പ്രതീക്ഷിക്കപ്പെടുന്നു.

ഖത്തര്‍, അമേരിക്ക, യുഎഇ, അംഗോള, ഒമാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ നിലവില്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നത്.

X
Top