സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

ആഗോള റബര്‍ ഉത്പാദനത്തിൽ പി​ന്ത​ള്ള​പ്പെട്ട് ഇന്ത്യ

കോ​ട്ട​യം: സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ ആ​ഗോ​ള ഉ​ത്പാ​ദ​ന​ത്തി​ല്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തുനി​ന്ന് ഏ​റെ വൈ​കാ​തെ ആ​റാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ടും.

താ​യ്‌​ല​ന്‍ഡ്, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്‌​നാം എ​ന്നീ കി​ഴ​ക്ക​നേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ക്കു പി​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥാ​ന​മാ​ണു ന​ഷ്ട​മാ​കു​ന്ന​ത്. ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ചൈ​ന​യും മ​ലേ​ഷ്യ​യും ഇ​ന്ത്യ​യെ പി​ന്നി​ലാ​ക്കു​മെ​ന്ന് ഉ​ത്പാ​ദ​ക ഉ​പ​ഭോ​ഗ സൂ​ചി​ക മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

താ​യ്‌​ല​ന്‍ഡ് (48.5 ല​ക്ഷം ട​ണ്‍), ഇ​ന്തോ​നേ​ഷ്യ (35.5 ല​ക്ഷം ട​ണ്‍), വി​യ​റ്റ്‌​നാം ( 11.9 ല​ക്ഷം ട​ണ്‍ ) എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ത്പാ​ദ​ന​ത്തോ​ത്. നാ​ലാ​മ​തു​ള്ള ഇ​ന്ത്യ​യി​ലെ ഉ​ത്പാ​ദ​നം 9.11 ല​ക്ഷ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ര​ണ്ടു വ​ര്‍ഷ​മാ​യി ഏ​ഴ​ര ല​ക്ഷ​ത്തി​ല്‍ താ​ഴെ ച​ര​ക്കാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ​ത്തു​ന്ന​ത്; ക​യ​റ്റു​മ​തി നാ​മ​മാ​ത്ര​വും.

കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, പു​തി​യ ക്ലോ​ണ്‍ ഇ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ക്കു​റ​വ് തു​ട​ങ്ങി​യ​വ​മൂ​ലം ര​ണ്ടു ല​ക്ഷം ട​ണ്ണിന്‍റെ ഇ​ടി​വു​ണ്ടാ​യി​. ദേ​ശീ​യ ഉ​ത്പാ​ദ​ന​ത്തോ​തി​ല്‍ ഒ​ന്നാ​മ​തു​ള്ള കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം 85 ദി​വ​സ​മാ​ണു ടാ​പ്പിം​ഗ് ന​ട​ന്ന​ത്. ഉ​ത്പാ​ദ​ന​മാ​ക​ട്ടെ നാ​ല​ര ല​ക്ഷം ട​ണ്‍ മാത്രം.

ഉ​ത്പാ​ദ​ന​ത്തി​ലും ഉ​പ​യോ​ഗ​ത്തി​ലും മു​ന്നി​ലു​ള്ള ചൈ​ന 8.31 ല​ക്ഷം ട​ണ്‍ റ​ബ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. മ​ലേ​ഷ്യ 7.30 ല​ക്ഷം ട​ണ്‍. അ​യ​ല്‍രാ​ജ്യ​മാ​യ ശ്രീ​ല​ങ്ക​യു​ടെ വാ​ര്‍ഷി​ക ഉ​ത്പാ​ദ​നം 88,000 ട​ണ്ണി​ലേ​ക്ക് ഉ​യ​ര്‍ന്നു.

ഐ​വ​റികോ​സ്റ്റി​ല്‍ 77,000, ഫി​ലി​പ്പീ​ന്‍സി​ല്‍ 74,000, കാ​മ​റൂ​ണി​ല്‍ 72,000 എ​ന്ന തോ​തി​ലാ​ണ് ഉ​ത്പാ​ദ​നം. ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ബോ​ര്‍ഡ് വി​ക​സി​പ്പി​ച്ച ക്ലോ​ണു​ക​ളാ​ണ് ശ്രീ​ല​ങ്ക​യി​ല്‍ ഉ​ള്‍പ്പെടെ ഇ​ക്കാ​ല​ത്ത് പ്ര​ചാ​ര​ത്തി​ലു​ള്ള​ത്.

ഇ​ന്ത്യ​യി​ല്‍ അ​ടു​ത്ത വ​ര്‍ഷം 15 ല​ക്ഷം ട​ണ്‍ റ​ബ​ര്‍ വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രും. ആ​വ​ശ്യ​ത്തി​ന്‍റെ പ​കു​തി​യി​ലേ​ക്ക് ഉ​ത്പാ​ദ​നം താ​ഴു​ന്ന​തി​നാ​ല്‍ റ​ബ​ര്‍ ഇ​റ​ക്കു​മ​തി ആ​വ​ശ്യ​മാ​ണ്. അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ലെ ഉ​ത്പാ​ദ​നം മൂ​ന്നു ല​ക്ഷം ട​ണ്ണി​ലേ​ക്ക് താ​ഴു​മെ​ന്നാ​ണ് സൂ​ച​ന.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൃ​ഷി​വ്യാ​പ​ന​മു​ണ്ടാ​യാ​ലും ആ​ഭ്യ​ന്ത​ര ആ​വ​ശ്യ​ത്തി​നു​ള്ള റ​ബ​ര്‍ തി​ക​യി​ല്ല. വ​ന്‍തോ​തി​ല്‍ ഇ​റ​ക്കു​മ​തി വേ​ണ്ടി​വ​രി​ക​യും ചെ​യ്യും​. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷം റ​ബ​ര്‍ വി​ല​യി​ല്‍ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ലോ​ക സൂ​ചി​ക വ്യ​ക്ത​മാ​ക്കു​ന്ന​ത്.

X
Top