Alt Image
പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆ ഏഷ്യയിലെ മൂന്നാമത്തെ വന്‍ശക്തിയായി ഇന്ത്യ; ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026ല്‍ ജപ്പാനെയും റഷ്യയെയും പിന്നിലാക്കി ◆ കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆

ലോകത്തെ ഏറ്റവും വലിയ തേയില ഉത്പാദകരായി ഇന്ത്യ; ഒരു വർഷംകൊണ്ട് 10,000 കോടിയുടെ ടേൺ ഓവർ

ന്യൂഡൽഹി: സർക്കാർ കണക്കുകൾ പ്രകാരം ചായയുടെ ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനവും ചായ കയറ്റുമതിയിൽ മൂന്നാം സ്ഥാനവും നിലനിർത്തിക്കൊണ്ട് ഇന്ത്യ തങ്ങളുടെ കാർഷിക കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

2025-26 സാമ്പത്തിക വർഷത്തിൽ 282.11 മില്യൺ കിലോഗ്രാം തേയിലയാണ് ഇന്ത്യ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്തത്. ഇതിലൂടെ ഏകദേശം 988.13 മില്യൺ അമേരിക്കൻ ഡോളറിന്റെ വരുമാനം രാജ്യത്തിന് ലഭിച്ചു. കേവലം ഒരു കയറ്റുമതി സംഖ്യ എന്നതിനപ്പുറം ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥക്കും വിദേശനാണ്യ വരുമാനത്തിനും ഈ മേഖല നൽകുന്ന വലിയ പിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്.

പശ്ചിമ ബംഗാളിലെ കുർസിയോങ്ങിൽ സംഘടിപ്പിച്ച തേയില വ്യവസായ പങ്കാളികളുടെ യോഗത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പങ്കെടുത്തു. തോട്ടം തൊഴിലാളികൾ മുതൽ കയറ്റുമതിക്കാർ വരെയുള്ളവരുടെ അനുഭവങ്ങളും ആശങ്കകളും നേരിട്ട് കേൾക്കുന്നതിനും ഭാവി പദ്ധതികൾ ചർച്ച ചെയ്യുന്നതിനുമായി ഒരുക്കിയ ഈ വേദി മേഖലയിലെ വെല്ലുവിളികളെ പ്രായോഗികമായി നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.

ഔദ്യോഗിക പ്രസ്താവന പ്രകാരം ഡാർജിലിങ് തേയില വ്യവസായത്തിന്റെ പുനരുജ്ജീവനം, ലേല സംവിധാനം കൂടുതൽ വേഗതയുള്ളതും സുതാര്യവും കാര്യക്ഷമവുമാക്കൽ, തേയില ഗവേഷണങ്ങൾ ശക്തിപ്പെടുത്തൽ, ഗുണനിലവാരം ഉയർത്തൽ, കയറ്റുമതി പ്രോത്സാഹനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു. കൂടാതെ എക്സ്പോർട്ട് പ്രൊമോഷൻ മിഷൻ കീഴിലുള്ള പദ്ധതികളും തോട്ടം തൊഴിലാളികളുടെ ക്ഷേമവും ചർച്ചകളിൽ പ്രധാന ഇടം പിടിച്ചു.

കാലത്തിനനുസരിച്ച് ലേല സംവിധാനം പരിഷ്കരിക്കുന്നതിനായി വിപുലമായ ആശയരൂപീകരണവും യോഗത്തിൽ നടന്നു. സാങ്കേതികവിദ്യയിലധിഷ്ഠിതമായ മാറ്റങ്ങൾ കൊണ്ടുവരിക, ഇടപാടുകളിലെ തടസ്സങ്ങൾ കുറക്കുക, സുതാര്യത ഉറപ്പാക്കുക എന്നിവക്ക് വലിയ പ്രാധാന്യം നൽകി. തേയില മൂല്യശൃംഖലയിലെ എല്ലാവർക്കും അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനും നടപടികൾ ലളിതമാക്കുന്നതിനുമായി ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ഒരു പ്രധാന മുൻഗണനയായി ഉയർന്നു വന്നു.

അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ തേയിലയുടെ സാന്നിധ്യം വികസിപ്പിക്കുന്നതിനും കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും എക്സ്പോർട്ട് പ്രൊമോഷൻ മിഷനിലൂടെയുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ഊന്നൽ നൽകി.

പരമ്പരാഗത വിപണികൾക്കൊപ്പം പുതിയ വിപണികളിലേക്കും ഇന്ത്യൻ ചായ എത്തിക്കാൻ സർക്കാരും ടീ ബോർഡ് ഇന്ത്യയും വ്യവസായ പങ്കാളികളും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാണിച്ചു.

X
Top