Alt Image
വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചുസംസ്ഥാനത്ത് നാട്ടു വൈദ്യ പരമ്പരാഗത പഠന കേന്ദ്രം തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനംവന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിനും പ്രതിരോധത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചുദേശീയപാത ജനങ്ങൾക്കായി തുറക്കുന്നതിൽ സൂചന നല്‍കി ധനമന്ത്രികേരള ബജറ്റ്: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പോക്കറ്റിലേക്ക് ഉടനെത്തുക 2,500 കോടി രൂപ

2024ൽ സിയാൽ വഴി പറന്നത് ഒരു കോടി യാത്രക്കാർ

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി കൊച്ചി വിമാനത്താവളം. 2024-ൽ ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കൊച്ചി വിമാനത്താവളത്തിന് സാധിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

തുടർച്ചയായി രണ്ടാം വർഷമാണ് സിയാൽ ഈ നേട്ടം സ്വന്തമാക്കുന്നത്. കൂടാതെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും ഡിസംബറിൽ കൈവരിക്കാൻ സിയാലിന് സാധിച്ചതായി മന്ത്രി അറിയിച്ചു.

ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകളിൽ കൂടുതൽ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്.

ഇതിനായി പഞ്ച നക്ഷത്ര ഹോട്ടലും അത്യാധുനിക ലോഞ്ച് സൗകര്യങ്ങളുമുൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2022ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം, 2000ത്തിലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്.

ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് ‘0484 എയ്‌റോ ലോഞ്ച്’ പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം’ എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലൂടെ, മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാർക്ക് സിയാൽ നൽകുന്നത്.

അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നീ സൗകര്യങ്ങൾ വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.

X
Top