ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ഐജിഐക്ക് ആദ്യ പാദത്തിൽ മികച്ച നേട്ടം; വരുമാനം 23 ശതമാനവും അറ്റാദായം 31 ശതമാനവും വർധിച്ചു

മുംബൈ: വജ്ര, ആഭരണ സർട്ടിഫിക്കേഷൻ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐജിഐ) 2026-27 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ പ്രവർത്തന വരുമാനം 23 ശതമാനം വർധിച്ച് 370.8 കോടി രൂപയായപ്പോൾ അറ്റാദായം (PAT) 31 ശതമാനം ഉയർന്ന് 165.7 കോടി രൂപയായി.

ഇബിഐടിഡിഎ 29 ശതമാനം വർധിച്ച് 223.8 കോടി രൂപയിലെത്തി. ആദ്യ പാദത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 60 ശതമാനവും, അറ്റാദായ മാർജിൻ 45 ശതമാനവുമാണ്. ലാബിൽ നിർമ്മിക്കുന്ന വജ്രങ്ങൾ, ആഭരണങ്ങൾ, നിറമുള്ള രത്നക്കല്ലുകൾ എന്നിവയുടെ സർട്ടിഫിക്കേഷൻ വിഭാഗങ്ങളിലെ ശക്തമായ വളർച്ചയാണ് മികച്ച പ്രകടനത്തിന് വഴിവെച്ചതെന്ന് കമ്പനി അറിയിച്ചു.

അമേരിക്കയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായും ഇറ്റലിയിൽ പ്രവർത്തനം ആരംഭിച്ചതായും ഐജിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തെഹ്മാസ്‌പ്‌ പ്രിന്റർ അറിയിച്ചു. കൃത്രിമ ബുദ്ധി, ഓട്ടോമേഷൻ എന്നിവയിലേക്കുള്ള നിക്ഷേപങ്ങളും കമ്പനി വർധിപ്പിച്ചുവരികയാണ്.

X
Top