റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഐസിഐസിഐ വാല്യു ഡിസ്‌കവറി ഫണ്ട് 19 വര്‍ഷം പൂര്‍ത്തിയാക്കി

കൈകാര്യം ചെയ്യുന്ന ആസ്തിയുടെ കാര്യത്തില് ഇന്ത്യയിലെ ഏറ്റവും വലിയ വാല്യു ഫണ്ടായ ഐ.സി.ഐ.സി.ഐ പ്രൂഡന്ഷ്യല് വാല്യു ഡിസ്കവറി ഫണ്ട് 19 വര്ഷം വിജയകരമായി പൂര്ത്തിയാക്കി.

വാല്യു ഫണ്ടുകളുടെ മൊത്തം ആസ്തിയില് 30 ശതമാനവും ഈ സ്കീമിനാണുള്ളത്. 2023 ജൂലായിലെ കണക്കുപ്രകാരം 32,654.44 കോടി രൂപയാണ് ഫണ്ടിന്റെ മൊത്തം ആസ്തി. പദ്ധതിക്ക് തുടക്കമിട്ട 2004 ഓഗസ്റ്റ് 16ന് 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില് നിലവില് 3.10 കോടിയായിട്ടുണ്ടാകുമായിരുന്നു.

20 ശതമാനമാണ് വാര്ഷിക റിട്ടേണ്. സമാനമായ കാലയളവില് നിഫ്റ്റി 50യില് നിന്ന് ലഭിച്ച നട്ടമാകട്ടെ 15.6 ശതമാനവും. ദീര്ഘകാലയളിവില് സമ്പത്ത് കെട്ടിപ്പടുക്കാന് മൂല്യാധിഷ്ഠിത നിക്ഷേപ രീതികൊണ്ട് കഴിയുമെന്ന് ഐസിഐസിഐ പ്രൂഡന്ഷ്യല് മ്യൂച്വല് ഫണ്ടിന്റെ എംഡിയും സിഇഒയുമായ നിമേഷ് ഷാ പറയുന്നു.

വാറന് ബഫെറ്റ്, സേത്ത് ക്ലെര്മാന്, ജോയല് ഗ്രീന്ബ്ലാറ്റ് തുടങ്ങിയവരെല്ലാം വാല്യു ഇന്വെസ്റ്റ്മെന്റിന്റെ വക്താക്കളാണ്. ദീര്ഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങള്ക്ക് എസ്ഐപിയായി നിക്ഷേപിക്കാന് അനുയോജ്യമായ ഫണ്ടാണിത്.

ഫണ്ടിന്റെ തുടക്കം മുതല് 10,000 രൂപ വീതം പ്രതിമാസം എസ്ഐപിയായി നിക്ഷേപം നടത്തിയിരുന്നുവെങ്കില് 1.59 കോടിയായി വളരുമായിരുന്നു. നിക്ഷേപിച്ച തുകയാകട്ടെ 22.80 ലക്ഷംമാത്രവും. വാര്ഷിക ആദായം 17.87ശതമാനവുമാണ്.

സമാനമായ രീതിയില് നിഫ്റ്റി 50 ടിആര്ഐയിലായിരുന്നുവെങ്കില് ലഭിക്കുമായിരുന്ന റിട്ടേണ് 13.22 ശതമാനവുമാണ്.

X
Top