റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

പ്രസോള്‍ കെമിക്കല്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 8 മുതല്‍

ഹാരാഷ്‌ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്‌ കമ്പനിയായ പ്രസോള്‍ കെമിക്കല്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 8ന്‌ ആരംഭിക്കും.

സെപ്‌റ്റംബര്‍ 10 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 643-676 രൂപയാണ്‌ ഇഷ്യു വില. സെപ്‌റ്റംബര്‍ 11ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. സെപ്‌റ്റംബര്‍ 16ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ഐപിഒ വഴി 500 കോടി രൂപയാണ്‌ പ്രസോള്‍ കെമിക്കല്‍സ്‌ സമാഹരിക്കുന്നത്‌. 80 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 420 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരിയുടമകളാണ്‌ ഓഹരി വില്‍പ്പന നടത്തുന്നത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

കമ്പനി പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന 80 കോടി രൂപയില്‍ 60 കോടി രൂപ കടം തിരിച്ചടക്കുന്നതിനായി വിനിയോഗിക്കും. കമ്പനിക്ക്‌ നിലവില്‍ 343.7 കോടി രൂപ കടമുണ്ട്‌.

സമാഹരിക്കുന്ന ബാക്കി 20 കോടി രൂപ പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും. ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 4000.8 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം.

X
Top