റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഓഗസ്റ്റില്‍ 90% ഐപിഒകളും നേട്ടം നല്‍കി

ഗസ്റ്റ്‌ മാസത്തില്‍ ദ്വിതീയ ഓഹരി വിപണിയില്‍ നിന്ന്‌ നിക്ഷേപകര്‍ക്ക്‌ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാഥമിക വിപണിയിലെ (ഐപിഒ) നിക്ഷേപകര്‍ക്ക്‌ ലഭിച്ചത്‌ വന്‍ ലാഭം. കഴിഞ്ഞ മാസം നിഫ്‌റ്റി സൂചിക 0.6 ശതമാനം ഇടിഞ്ഞെങ്കിലും ഓഗസ്‌റ്റില്‍ ലിസ്‌റ്റ്‌ ചെയ്‌ത ഭൂരിഭാഗം ഐപിഒകളും ഇഷ്യൂ വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ്‌ വ്യാപാരം തുടരുന്നത്‌.

ഓഗസ്‌റ്റില്‍ ലിസ്‌റ്റ്‌ ചെയ്‌ത 17 ഐപിഒകളില്‍ 15 എണ്ണവും നിക്ഷേപകര്‍ക്ക്‌ മികച്ച ലിസ്‌റ്റിംഗ്‌ നേട്ടം നല്‍കി. ഇതില്‍ 90 ശതമാനം ഓഹരികളും ഇപ്പോഴും ലാഭത്തിലാണ്‌. ഹെല്‍ത്ത്‌ കെയര്‍, ലോജിസ്‌റ്റിക്‌സ്‌, എന്‍ജിനീയറിങ്‌, ഡയറി, ഊര്‍ജം, ജ്വല്ലറി എന്നീ വിവിധ മേഖലകളിലെ കമ്പനികളുടെ പബ്ലിക്‌ ഇഷ്യൂകള്‍ക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.

ടെംപ്‌സെന്‍സ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ ആണ്‌ ഓഗസ്‌റ്റിലെ ഏറ്റവും മികച്ച നേട്ടം നല്‍കിയ ഐപിഒ. ലിസ്‌റ്റിംഗ്‌ ദിവസം തന്നെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കാന്‍ ഈ ഓഹരിക്ക്‌ കഴിഞ്ഞു.

110 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി ലിസ്റ്റ്‌ ചെയ്‌തത്‌. ധൂത്‌ ട്രാന്‍സ്‌മിഷന്‍ 36 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷവും മുന്നേറ്റം തുടര്‍ന്നു. 871 ഇഷ്യൂ വിലയുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ വ്യാപാരം നടക്കുന്നത്‌ 1499 രൂപയിലാണ്‌. 72 ശതമാനമാണ്‌ ലാഭം.

212 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന ടെക്‌നോക്രാഫ്‌റ്റ്‌ വെഞ്ചേഴ്‌സ്‌ 311 രൂപയിലാണ്‌ ലിസ്‌റ്റ്‌ ചെയ്‌തത്‌. നിലവില്‍ ഇത്‌ ഇഷ്യൂ വിലയേക്കാള്‍ 69% ഉയര്‍ന്ന്‌ 358 രൂപയില്‍ വ്യാപാരം ചെയ്യുന്നു.

ബിഹാരി ലാല്‍ എന്‍ജിനീയറിങ്‌ 76% നേട്ടത്തോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. മില്‍ക്കി മിസ്‌റ്റ്‌ ഡയറി ഫുഡ്‌ ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്നും മുന്നേറ്റം തുടര്‍ന്നു. 140 ഇഷ്യൂ വിലയുണ്ടായിരുന്ന ഈ ഓഹരി 30 ശതമാനം പ്രീമിയത്തോടെ 181 രൂപയില്‍ ലിസ്‌റ്റ്‌ ചെയ്‌തു. നിലവില്‍ ഓഹരി വില 217.31 രൂപയാണ്‌. നേട്ടം 56 ശതമാനമായി ഉയര്‍ന്നു.

ലിസ്‌റ്റിംഗിന്‌ ശേഷവും മികച്ച മുന്നേറ്റം നടത്തുന്ന ഓഹരികളില്‍ എംവി ഇലക്ട്രോസിസ്‌റ്റംസ്‌ (52%), മോള്‍ബയോ ഡയഗ്നോസ്‌റ്റിക്‌സ്‌ (42%), ഷിപ്രോക്കറ്റ്‌ (37%), മണിപ്പാല്‍ ഹെല്‍ത്ത്‌ എന്റര്‍െ്രപെസസ്‌ (35%) എന്നിവ ഉള്‍പ്പെടുന്നു.

X
Top