റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഓഗസ്‌റ്റില്‍ 10 ഐപിഒകള്‍ക്ക്‌ 100 മടങ്ങിലേറെ സബ്‌സ്‌ക്രിപ്‌ഷന്‍

പിഒ സബ്‌സ്‌ക്രിപ്‌ഷന്റെ കാര്യത്തില്‍ ഓഗസ്‌റ്റ്‌ റെക്കോഡ്‌ സൃഷ്‌ടിച്ചു. ഓഗസ്‌റ്റില്‍ എത്തിയ 23 ഐപിഒകളില്‍ 10 എണ്ണത്തിനും വാഗ്‌ദാനം ചെയ്‌ത ഓഹരികളുടെ 100 മടങ്ങിലേറെ അപേക്ഷകള്‍ ലഭിച്ചു.

2006ന്‌ ശേഷം ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സബ്‌സ്‌ക്രിപ്‌ഷന്‍ ആണിത്‌. 244.41 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷനുമായി ഹൈ-ടെക്‌ എന്‍ജിനീയേഴ്‌സാണ്‌ മുന്നില്‍. ടെംപ്‌സെന്‍സ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ ഇന്ത്യ 183.53 മടങ്ങും ഇഎസ്‌ഡിഎസ്‌ സോഫ്‌റ്റ്‌വെയര്‍ സൊല്യൂഷന്‍സ്‌ 142.88 മടങ്ങും സബ്‌സ്‌െ്രകെബ്‌ ചെയ്യപ്പെട്ടു.

ആര്‍ഡീ ഇന്‍ഡസ്‌ട്രീസ്‌, ലൂമിനോ ഇന്‍ഡസ്‌ട്രീസ്‌, ഓഗ്‌മോണ്ട്‌ എന്റര്‍െ്രപെസസ്‌, ബെഹാരി ലാല്‍ എന്‍ജിനീയറിങ്‌, സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌, ഷിപ്‌റോക്കറ്റ്‌, പ്രയോറിറ്റി ജുവല്‍സ്‌ എന്നിവയാണ്‌ ഓഗസ്‌റ്റില്‍ 100 മടങ്ങിലേറെ സബ്‌സ്‌ക്രിപ്‌ഷന്‍ നേടിയ മറ്റ്‌ ഐപിഒകള്‍.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഒരു മാസത്തില്‍ ഇത്രയും ഉയര്‍ന്ന സബ്‌സ്‌ക്രിപ്‌ഷന്‍ ഐപിഒകള്‍ക്ക്‌ ലഭിക്കുന്നത്‌. 2024 സെപ്‌റ്റംബറില്‍ ഏഴ്‌ ഐപിഒകള്‍ക്ക്‌ 100 മടങ്ങിലേറെ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിച്ചിരുന്നു. 2025 ജനുവരിയില്‍ അഞ്ച്‌ ഐപിഒകളാണ്‌ ഈ നേട്ടം കൈവരിച്ചത്‌.

2026ല്‍ ഇതുവരെ 100 മടങ്ങിലേറെ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ട ഐപിഒകളുടെ എണ്ണം 15 ആയി. ജൂലൈയില്‍ മൂന്ന്‌ ഐപിഒകളും ജൂണില്‍ രണ്ടും 100 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷന്‍ മറികടന്നു. ജനുവരിയില്‍ ഭാരത്‌ കോക്കിങ്‌ കോള്‍ മാത്രമാണ്‌ ഈ നേട്ടം കൈവരിച്ചത്‌.

ഐപിഒകളോടുള്ള ഇത്രയും ശക്തമായ നിക്ഷേപക താല്‍പര്യം അവസാനമായി പ്രകടമായത്‌ 2024ലാണ്‌. ആ വര്‍ഷം പുറത്തിറക്കിയ 91 ഐപിഒകളില്‍ 23 എണ്ണവും 100 മടങ്ങിലേറെ സബ്‌സ്‌െ്രകെബ്‌ ചെയ്യപ്പെട്ടു. 2021ല്‍ 63 ഐപിഒകളില്‍ 17 എണ്ണവും ഈ നേട്ടം കൈവരിച്ചു.

ഐപിഒകളിലൂടെ റെക്കോഡ്‌ തുക സമാഹരിച്ച 2025ല്‍ പുറത്തിറക്കിയ 103 ഐപിഒകളില്‍ 15 എണ്ണമാണ്‌ 100 മടങ്ങിലേറെ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

X
Top