
ഇന്ത്യയിലെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ട്, അനുദിനം വികാസം പ്രാപിക്കുന്ന വൈദ്യുത വാഹന (ഇവി) മേഖലയിൽ പരോക്ഷ നിക്ഷേപത്തിന് സഹായിക്കുന്ന പുതിയ രണ്ട് ഫണ്ടുകൾ പുറത്തിറക്കി.
ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇടിഎഫ്, ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവയാണ് നിക്ഷേപകർക്കായി ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്.
ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇടിഎഫ്
ഓപ്പൺ എൻഡഡ് ശൈലിയിലുള്ള പുതിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആണ് ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇടിഎഫ്.
എൻഎസ്ഇയിലെ നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് എന്ന സെക്ടറൽ സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫ് ആണിത്. ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. ഫണ്ട് മാനേജർ നിഷിത് പട്ടേൽ ആകുന്നു. 2025 മാർച്ച് 21 മുതൽ ഏപ്രിൽ രണ്ട് വരെയാണ് ഇടിഎഫിന്റെ ന്യൂ ഫണ്ട് ഓഫർ ഉള്ളത്.
ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്
ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇടിഎഫ് എന്ന ഫണ്ടിൽ പ്രാഥമികമായി നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് മ്യൂച്ചൽ ഫണ്ട് ആണ് ഐസിഐസിഐ പ്രൂഡൻഷ്യൽ നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്. ഇക്വിറ്റി തിമാറ്റിക് വിഭാഗത്തിൽ ഉൾപ്പെടുന്നു.
ഫണ്ട് മാനേജർ നിഷിത് പട്ടേൽ ആകുന്നു. ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. 2025 മാർച്ച് 28 മുതൽ ഏപ്രിൽ പത്ത് വരെയാണ് ന്യൂ ഫണ്ട് ഓഫർ ഉള്ളത്.