ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

മിനിമലിസ്റ്റിനെ ഏറ്റെടുത്ത് എച്ച്‌യുഎൽ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ്) കന്പനിയായ ഹിന്ദുസ്ഥാൻ യുണിലിവർ ജയ്പുർ ആസ്ഥാനമായുള്ള ഡയറക്ട്-ടു-കണ്‍സ്യൂമർ ബ്യൂട്ടി ബ്രാൻഡായ മിനിമലിസ്റ്റിന്‍റെ 90.5% ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. 2955 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്.

ശേഷിക്കുന്ന 9.5% ഓഹരി അതിന്‍റെ സ്ഥാപകരായ രാഹുൽ, മോഹിത് യാദവ് എന്നിവരിൽ നിന്ന് രണ്ട് വർഷത്തിനുള്ളിൽ ഏറ്റെടുക്കും.

കരാർ പ്രകാരം അടുത്ത രണ്ടു വർഷം യാദവ് സഹോദര·ാർ നയിക്കുന്ന മിനിമലിസ്റ്റ് ടീം രണ്ടു വർഷത്തേക്ക് ബിസിനസ് നിയന്ത്രിക്കും.

2018ൽ ജയ്പുരിൽ സ്ഥാപിതമായ മിനിമലിസ്റ്റ് സ്കിൻ, ബോഡി, ഹെയർ കെയർ പ്രൊഡക്ടുകളിലൂടെ പെട്ടെന്നാണ് വളർച്ച നേടിയത്.

ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇവരുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്.

X
Top