100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

1770 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കി എച്ച്എഫ്‌സിഎല്‍

ന്യുഡല്‍ഹി: ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനുള്ള 1,770 കോടി രൂപയുടെ കരാര്‍ എസ്ഡബ്ല്യുഎസ്എമ്മില്‍ നിന്ന് നേടിയിരിക്കയാണ് എച്ച്എഫ്‌സിഎല്‍.

ഉത്തര്‍പ്രദേശ്, വാരാണസി റവന്യൂ ഡിവിഷനിലെ ഗ്രാമീണ ജലവിതരണ ശൃംഖലയുടെ നടത്തിപ്പിനായാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുക. കരാര്‍ എച്ച്എഫ്‌സിഎല്ലിന്റെ വരുമാനവും ലാഭവും ഗണ്യമായി വര്‍ധിപ്പിക്കും.

സാമഗ്രികളുടെയും സേവനങ്ങളുടെയും കരാര് മൂല്യം 1414 കോടി രൂപയും ഓപ്പറേഷന് , മെയിന്റനന് സ് സേവനങ്ങള് ക്കായി 356 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

ജെഡബ്ല്യുഐഎല് ഇന്ഫ്രാ ലിമിറ്റഡിനെ കണ്‌സോര്ഷ്യം പങ്കാളിയാക്കിയാണ് പദ്ധതി നടപ്പിലാക്കുക.

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നത് മാത്രമല്ല ശൃംഖലയുടെ പ്രവര്‍ത്തനവും പരിപാലനവും കരാറിന്റെ ഭാഗമാണ്.

18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒരു വര്‍ഷത്തേയ്ക്ക് വാറന്റി പിന്തുണയും തുടര്‍ന്നുള്ള 10 വര്‍ഷത്തേയ്ക്ക് ഓപറേഷന്‍, മെയ്ന്റനന്‍സ് സേവനങ്ങളും നല്‍കും.

X
Top