
മുംബൈ: ഹീലിയോസ് മ്യൂച്വല്‍ ഫണ്ടിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി ലഭ്യമായി. ഹീലിയോസ് ക്യാപിറ്റല്‍ സ്ഥാപകന്‍ സമീര്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്.
”ഹീലിയോസ് മ്യൂച്വല്‍ ഫണ്ടിന് സെബി അംഗീകാരം ലഭ്യമായതില്‍ വളരെ സന്തുഷ്ടനാണ്. പുതിയ സംരംഭം വിജയിപ്പിക്കാന്‍ നിങ്ങളുടെ ആഗ്രഹങ്ങളും പിന്തുണയും ആവശ്യമാണ്,”അറോറ എക്സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.
നിരവധി പേരാണ് അറോറയ്ക്ക് ആശംസകളുമായെത്തിയത്.
മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ പ്രതിമാസ ഒഴുക്ക് ജൂലൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 15,245 കോടി രൂപയിലെത്തിയിരുന്നു. ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപകര്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ അല്ലെങ്കില്‍ എസ്ഐപിയില്‍ വലിയ നിക്ഷേപം നടത്തുന്നതായി ഇതോടെ വെളിപ്പെട്ടു.