ഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ല

ഹൈഡൽബെർഗ് സിമന്റ് ഇന്ത്യയുടെ ലാഭത്തിൽ 25 ശതമാനം ഇടിവ്

ഡൽഹി: പ്രവർത്തനച്ചെലവ് വർധിച്ചതിനെത്തുടർന്ന് ഹൈഡൽബെർഗ് സിമന്റ് ഇന്ത്യയുടെ അറ്റാദായം 24.82 ശതമാനം ഇടിഞ്ഞ് 51.61 കോടി രൂപയായി കുറഞ്ഞു. ഒരു വർഷം മുമ്പ് ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ അറ്റാദായം 68.65 കോടി രൂപയായിരുന്നുവെന്ന് ബിഎസ്ഇ ഫയലിംഗിൽ ഹൈഡൽബർഗ് സിമന്റ് പറഞ്ഞു. എന്നിരുന്നാലും, അവലോകന പാദത്തിൽ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 6.10 ശതമാനം വർധിച്ച് മുൻ വർഷത്തെ 555.94 കോടിയിൽ നിന്ന് 589.89 കോടി രൂപയായി. കൽക്കരി, പെറ്റ്‌കോക്ക്, ഡീസൽ, പാക്കേജിംഗ് ചെലവുകൾ എന്നിവയിലെ അഭൂതപൂർവമായ വർദ്ധന കാരണം ചരക്ക് ഉൾപ്പെടെയുള്ള മൊത്തം പ്രവർത്തനച്ചെലവ് ഒരു ടണ്ണിന് 24 ശതമാനം വർദ്ധിച്ചതായും, അതിന്റെ ഫലമായി വിലയിൽ 13 ശതമാനം വർധനവുണ്ടായതായും കമ്പനി അറിയിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,184 കിലോ ടണ്ണിൽ നിന്ന് കമ്പനിയുടെ ഒന്നാം പാദത്തിലെ വിൽപ്പന അളവ് 6.08 ശതമാനം ഇടിഞ്ഞ് 1,112 കിലോ ടണ്ണായി കുറഞ്ഞു. അതേസമയം, പ്രസ്തുത പാദത്തിലെ മൊത്തം ചെലവ് 462.60 കോടിയിൽ നിന്ന് 530.84 കോടി രൂപയായി ഉയർന്നു. ബിഎസ്ഇയിൽ ഹൈഡൽബെർഗ് സിമന്റ് ഇന്ത്യയുടെ ഓഹരി 1.10 ശതമാനം ഉയർന്ന് 179.35 രൂപയിലെത്തി. 

X
Top