ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

സ്വർണത്തിന്റെ വഴിയേ വെള്ളിക്കും ഹോൾമാർക്കിങ് വരുന്നു

ന്യൂഡൽഹി: ‍സ്വർണത്തിനു പിന്നാലെ വെള്ളിക്കും ഹോൾമാർക്കിങ് (എച്ച്‍യുഐഡി) നിർബന്ധമാക്കിയേക്കും. ഇക്കാര്യം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പരിഗണിക്കണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

ഗുണനിലവാരം ഉറപ്പിക്കാനായി വെള്ളിക്ക് ഹോൾമാർക്കിങ് ഏർപ്പെടുത്തണമെന്ന് ജനങ്ങൾക്കിടയിൽ ആവശ്യമുയരുന്നുണ്ടെന്നും അദ്ദേഹം ബിഐഎസിന്റെ സ്ഥാപകദിനാഘോഷത്തിൽ പറഞ്ഞു.

നിലവിൽ സ്വർണത്തിന് മാത്രമാണ് ഹോൾമാർക്കിങ് നിർബന്ധമാക്കിയിരിക്കുന്നത്.
ഹോൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 അക്ക സവിശേഷ അടയാളമാണ് എച്ച്‌യുഐഡി.

ഇതിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളം ഉൾപ്പെടും. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹോൾമാർക്കിങ് സെന്ററിലാണ് എച്ച്‍യുഐഡി മുദ്രണം ചെയ്യുന്നത്.

ആഭരണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ജ്വല്ലറികളുടെ അവകാശവാദം ഉപയോക്താക്കൾക്ക് പരിശോധിച്ചുറപ്പാക്കാൻ എച്ച്‍യുഐഡി സഹായിക്കും.

2021 ജൂലൈയിലാണ് സ്വർണത്തിന് എച്ച്‍യുഐഡി നടപ്പാക്കിയത്.

X
Top