100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

മിക്ക ഓഹരികളും 200 ദിവസത്തെ മൂവിംഗ്‌ ആവറേജിന്‌ താഴെ

നിഫ്‌റ്റി 200 ദിവസത്തെ മൂവിംഗ്‌ ആവറേജിന്‌ മുകളിലെത്തിയിട്ടും ഏറ്റവും വലിയ 500 ഓഹരികളില്‍ പകുതിയിലേറെയും ആ നിലവാരത്തിന്‌ താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌. ഏറ്റവും വലിയ 500 ഓഹരികളില്‍ 117ഉം 200 ദിവസത്തെ മൂവിംഗ്‌ ആവറേജിന്‌ 10 ശതമാനത്തിലേറെ താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

സൂചികയുടെയോ ഓഹരിയുടെയോ സാങ്കേതികമായ പ്രവണത വിലയിരുത്തുന്നതിനുള്ള ഒരു മാനദണ്‌ഡമാണ്‌ 200 ദിവസത്തെ മൂവിംഗ്‌ ആവറേജ്‌. ഏകദേശം ഒരു വര്‍ഷത്തെ ക്ലോസ്‌ ചെയ്‌ത വിലകളുടെ ശരാശരി ആണ്‌ ഇത്‌. ഈ നിലവാരത്തില്‍ നിന്നും താഴെ ആയി വ്യാപാരം ചെയ്യുന്നത്‌ ദുര്‍ബലമായ പ്രവണതയെയാണ്‌ സൂചിപ്പിക്കുന്നത്‌.

താന്‍ല പ്ലാറ്റ്‌ഫോംസ്‌, മാസ്‌ടെക്‌, മെഡ്‌പ്ലസ്‌ ഹെല്‍ത്ത്‌ സര്‍വീസസ്‌ തുടങ്ങിയ ഓഹരികളുടെ വില 200 ദിവസത്തെ മൂവിംഗ്‌ ആവറേജില്‍ നിന്നും 30 ശതമാനം താഴെയാണ്‌ ഇപ്പോള്‍. അതേ സമയം മാസഗോണ്‍ ഡോക്‌ ഷിപ്‌ ബില്‍ഡേഴ്‌സ്‌, കെആര്‍ബിഎല്‍, കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ തുടങ്ങിയ ഓഹരികള്‍ 200 ദിവസത്തെ മൂവിംഗ്‌ ആവറേജില്‍ നിന്നും ഗണ്യമായ തോതില്‍ മുകളിലാണ്‌.

മാസഗോണ്‍ ഡോക്‌ ഷിപ്‌ ബില്‍ഡേഴ്‌സും കൊച്ചിന്‍ ഷിപ്‌ യാര്‍ഡും 200 ദിവസത്തെ മൂവിംഗ്‌ ആവറേജില്‍ നിന്നും യഥാക്രമം 104 ശതമാനവും 55 ശതമാനവും മുകളിലാണ്‌.

ബിഎസ്‌ഇ 500 സൂചികയിലെ പകുതിയിലേറെ ഓഹരികളും 200 ദിവസത്തെ മൂവിംഗ്‌ ആവറേജില്‍ നിന്നും താഴെയായി വ്യാപാരം ചെയ്യുന്നത്‌ വിപണിയുടെ ദുര്‍ബലമായ നിലയാണ്‌ കാണിക്കുന്നത്‌. വില്‍പ്പന സമ്മര്‍ദം ശക്തമാണെന്നതിന്റെ സൂചനയാണ്‌ അത്‌.

ബോണ്ട്‌ യീല്‍ഡ്‌ ഉയരുന്നതും ഭൗമരാഷ്‌ട്ര സംഘര്‍ഷങ്ങള്‍ ശക്തമാകുന്നതും ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച്‌ ആശങ്ക പടരുന്നതും ഓഹരി വിപണികളില്‍ നിന്ന്‌ നിക്ഷേപകരെ അകറ്റുകയാണ്‌. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിക്ക്‌ പ്രതികൂല ഘടകമായി നിലനില്‍ക്കുന്നു.

X
Top