യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

പ്രവര്‍ത്തനം പുനരാരംഭിച്ചു; നേട്ടമുണ്ടാക്കി ഗുജ്റാത്ത് പിപാവവ് പോര്‍ട്ട് ഓഹരി

മുംബൈ: പ്രവര്‍ത്തനം പുനരാരംഭിച്ചതിനെത്തുടര്‍ന്ന് ഗുജറാത്ത് പിപാവവ് പോര്‍ട്ട് ലിമിറ്റഡ് ഓഹരി വ്യാഴാഴ്ച 2.2 ശതമാനം ഉയര്‍ന്നു. 113.85 രൂപയിലായിരുന്നു ക്ലോസിംഗ്. വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് മെയ് 29 ന് പോര്‍ട്ട് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

കനത്ത മഴയും കാറ്റും കാരണമാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. എന്നാല്‍ ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയായിരുന്നു. പ്രകൃതിദുരന്തം പോലുള്ള നിയന്ത്രണാതീതമായ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കരാര്‍ ബാധ്യതകളില്‍ നിന്ന് ഇരു കക്ഷികളെയും മോചിപ്പിക്കുന്ന വ്യവസ്ഥയായ ഫോഴ്സ് മജ്യൂര്‍ കമ്പനി മെയ് 29ന് പ്രഖ്യാപിച്ചിരുന്നു.

കൊടുങ്കാറ്റ് വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയും കപ്പലുകളുടെ നീക്കം തടസ്സപ്പെടുത്തുകയും ചെയ്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. നാലാംപാദത്തില്‍ 97.3 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30.8 ശതമാനം അധികമാണിത്. വരുമാനം 6.9 ശതമാനം ഉയര്‍ന്ന് 234.7 കോടി രൂപയായി.

X
Top