ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കോണ്‍ടാക്ട്‌ലെസ് എന്‍സിഎംസി കാര്‍ഡ് പുറത്തിറക്കണം;ബാങ്കുകളോട് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പുതിയതായി ഇഷ്യു ചെയ്യുന്നതും പുനര്‍ വിതരണം ചെയ്യുന്നതുമായ കാര്‍ഡുകളില്‍ കോണ്‍ടാക്ട്‌ലസ് അല്ലെങ്കില്‍ നിയര്‍ ഫീല്‍ഡ് ഫംഗ്ഷന്‍ ഫെസിലിറ്റിയോട് കൂടിയ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി)ഉള്‍പ്പെടുത്തണം.സര്‍ക്കാര്‍ ബാങ്കുകളോടാവശ്യപ്പെടുന്നു. റുപേ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ കാര്‍ഡുകള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍സിഎംസി പ്രാപ്തമാക്കിയ കാര്‍ഡുകളില്‍ ഭൂരിഭാഗവും റുപേ ശൃംഖലയിലായതുകൊണ്ടാണിത്. ഓഫ് ലൈന്‍ വാലറ്റ് ഉള്‍പ്പെടെ എന്‍സിഎംസി സവിശേഷതകളുള്ള കാര്‍ഡുകള്‍ ഇഷ്യുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ മിക്ക വായ്പാദാതാക്കളും എന്‍എഫ്‌സി ഫംഗ്ഷനുകളുള്ള എന്‍സിഎംസി കാര്‍ഡുകള്‍ നല്‍കുന്നില്ലെന്ന് നിരീക്ഷിച്ചു.” അതുകൊണ്ടാണ് പുതിയ നിര്‍ദ്ദേശം.

പിന്‍ വിശദാംശങ്ങള്‍ നല്‍കാതെ നിശ്ചിത മൂല്യമുള്ള ഇടപാടുകള്‍ അനുവദിക്കുന്ന ഇന്‍ബില്‍റ്റ് റേഡിയോ ഫ്രീക്വന്‍സി ആന്റിനയുള്ള ഒരു ചിപ്പ് കാര്‍ഡാണ് കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ്. എന്‍സിഎംസി കാര്‍ഡ് ഡെബിറ്റ് കാര്‍ഡായും വാലറ്റുമായും പ്രവര്‍ത്തിക്കുന്നു. മെട്രോകളിലെയും മറ്റ് ഗതാഗത സംവിധാനങ്ങളിലൂടെയും യാത്ര ചെയ്യാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

റീട്ടെയില്‍, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കും ഉപയോഗപ്പെടുത്താം.

X
Top