ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിന്‍ഡ്ഫാള്‍ ലാഭ നികുതി അവലോകനം: ക്രൂഡ് സെസ് വെട്ടിചുരുക്കി കേന്ദ്രസര്‍ക്കാര്‍, സമ്മിശ്ര പ്രകടനവുമായി ഓഹരികള്‍

ന്യൂഡല്‍ഹി: ക്രൂഡ് ഓയിലിന് മേല്‍ ചുമത്തിയ സെസ് ടണ്ണിന് 13,000 രൂപയായി കുറച്ച് കേന്ദ്രം ഉത്തരവിറക്കി. നേരത്തെ ഇത് ടണ്ണിന് 17,750 രൂപയായിരുന്നു. രണ്ടാഴ്ച തോറും നടക്കുന്ന വിന്‍ഡ്ഫാള്‍ ഗെയിന്‍ ടാക്‌സ് അവലോകന യോഗത്തെ തുടര്‍ന്നാണ് നടപടി.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്)യും ഡീസലിന്റെയും കയറ്റുമതി തീരുവ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായി. എടിഎഫ് തീരുവ ലിറ്ററിന് ഒന്ന് എന്നത് രണ്ട് രൂപയായും അഞ്ച് രൂപയുണ്ടായിരുന്ന ഡീസല്‍ കയറ്റുമതി തീരുവ ലിറ്ററിന് ഏഴ് രൂപയായുമാണ് കൂട്ടിയത്. ഉത്തരവ് പുറത്തുവന്നതിന് ശേഷം ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍, റിലയന്‍സ് എന്നിവയുള്‍പ്പെടെയുള്ള എണ്ണ കമ്പനി ഓഹരികള്‍ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു.

രാവിലെ 11 മണിയോടെ ബിഎസ്ഇയില്‍ ഇന്ത്യന്‍ ഓയിലിന്റെ ഓഹരികള്‍ 0.48 ശതമാനം ഇടിഞ്ഞ് 72.30 രൂപയിലെത്തി.അതേസമയം ഓയില്‍ ഇന്ത്യ 0.13 ശതമാനം ഉയര്‍ന്ന് 191.90 രൂപയിലാണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.31 ശതമാനം താഴ്ന്ന് 2,652.50 രൂപയിലും ഒഎന്‍ജിസി0.89 ശതമാനം ഉയര്‍ന്ന് 136.70 രൂപയിലും വ്യാപാരം തുടര്‍ന്നു.

കഴിഞ്ഞ അവലോകന യോഗത്തില്‍ പെട്രോള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. കയറ്റുമതി നടത്തി ‘അതിശയകരമായ ലാഭം’ ഉണ്ടാക്കിയതിനെത്തുടര്‍ന്ന് ജൂലൈ 1 നാണ് കേന്ദ്ര ധനമന്ത്രാലയം പെട്രോളിനും ഡീസലിനും കയറ്റുമതി നികുതി ചുമത്തിയത്. ആഭ്യന്തര വിതരണം കുറച്ചുകൊണ്ടുള്ള റിഫൈനര്‍മാരുടെ നടപടിയ്ക്ക് തടയിടാനായിരുന്നു ഇത്.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് 66,000 കോടി രൂപയുടെ വിന്‍ഡ് ഫാള്‍ ടാക്‌സ് ചുമത്താനും സര്‍ക്കാര്‍ തയ്യാറായി. ഇതോടെ, വിന്‍ഡ്ഫാള്‍ ലാഭത്തിന് മേല്‍ നികുതി ചുമത്തുന്ന തിരഞ്ഞെടുത്ത രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയും ചേര്‍ന്നു.

X
Top