ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

റെയില്‍ വികാസ് നിഗം ഒഎഫ്എസ് ഇന്ന്

ന്യൂഡല്‍ഹി: റെയില്‍വേ പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡിലെ (ആര്‍വിഎന്‍എല്‍) 5.36 ശതമാനം ഓഹരികള് സര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഇന്ന് നടക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുക.

ആര്‍വിഎന്‍എല്‍ ഓഫര്‍ ഫോര്‍ സെയില്‍ വ്യാഴാഴ്ച നടക്കുമെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 51,000 കോടി രൂപ സമാഹരിക്കാനാണ് 2023-24 കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നത്. എന്നാല്‍ സ്വകാര്യവത്ക്കരണം വേണ്ടത്ര വിജയകരമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒഎഫ്എസ് പരിഗണിക്കുന്നു.

കോള്‍ ഇന്ത്യയുടെ 3 ശതമാനം ഓഹരികള്‍ ഈയിടെ ഒഎഫ്എസ് വഴി വിറ്റഴിച്ചിരുന്നു.

X
Top