യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

സ്വര്‍ണ്ണം,വെള്ളി വിലയിടിഞ്ഞു

ന്യൂഡല്‍ഹി: ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില ഇടിവ് നേരിട്ടു. 02 ശതമാനം(132 രൂപ) കുറവില്‍ 10 ഗ്രാമിന് 54163 രൂപയിലാണ് മഞ്ഞലോഹം എംസിഎക്‌സില്‍ ട്രേഡ് ചെയ്യുന്നത്. വെള്ളി 150 രൂപയോളം കുറഞ്ഞ് കിലോഗ്രാമിന് 67889 രൂപയായിട്ടുണ്ട്.

9 മാസത്തെ ഉയര്‍ച്ചയിലാണ് കഴിഞ്ഞയാഴ്ച സ്വര്‍ണ്ണവില ക്ലോസ് ചെയ്തത്. ഏകീകരണം നേരിടേണ്ടി വരുമെങ്കിലും വില തിരിച്ചുകയറാനുള്ള സാധ്യത അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. എംസിഎക്സ് 10 ഗ്രാമിന്് 55,500 രൂപ വരെ എത്തുമെന്നും അവര്‍ പറഞ്ഞു.

53,500 മുതല്‍ 53,200 വരെ സോണിലായിരിക്കും പിന്തുണ. യു.എസ് ഫെഡ് റിസര്‍വിന്റെ തീരുമാനത്തിന് വിപണി കാതോര്‍ക്കുകയാണ്. നിരക്ക് വര്‍ധനവ് മിതമാകുന്ന പക്ഷം ഡോളര്‍ ദുര്‍ബലമാവുകയും സ്വര്‍ണ്ണം ഉയരുകയും ചെയ്യും.

X
Top