രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

200 രൂപയുടെ വര്‍ധനവാണ് മഞ്ഞലോഹത്തിന് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 53,320 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 25 രൂപ വര്‍ധിച്ച് 6665 രൂപയിലേക്കെത്തി. സ്വര്‍ണവിലയിലുണ്ടായത് ഇന്ന് വര്‍ധനവാണെങ്കിലും 55000 തൊട്ട നിരക്കില്‍ നിന്ന് 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.

അതേസമയം സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പം കൂടി കാത്തിരിക്കുന്നതാകും ഉചിതം. വെള്ളിവില ഗ്രാമിന് കേരളത്തില്‍ 97 രൂപയാണ്.

X
Top