സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

കേരളത്തിലെ സ്വർണ്ണ വിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് ഒറ്റയടിക്ക് വില വർധിച്ചത്.

ഇന്ന് പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില. ആഗോളതലത്തിൽ, സ്വർണ്ണം ഫ്ലാറ്റ് നിലവാരത്തിലാണ് വെള്ളിയാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വർധനവുണ്ട്.

ഇന്നലെയും കേരളത്തിലെ സ്വർണ്ണ വിലയിൽ ഉയർ‌ച്ചയുണ്ടായിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കൂടിയത്. ഇന്നലെ പവന് 53,120 രൂപയും, ഗ്രാമിന് 6,640 രൂപയുമായിരുന്നു വില.

ഇത്തരത്തിൽ ഇന്നലെയും, ഇന്നും രണ്ട് ദിവസങ്ങളിലായി സ്വർണ്ണവിലയിൽ പവന് 760 രൂപയുടെയും, ഗ്രാമിന് 95 രൂപയുടെയും വില വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ മാസം 8,9,10 തിയ്യതികളിലാണ് ജൂണിലെ താഴ്ന്ന വില കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായിരുന്നു വില നിലവാരം.

ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് സ്വർണ്ണം കയറിയത്. പവന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വെള്ളിയാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.46 ഡോളർ (0.02%) ഉയർന്ന് 2,361.47 ഡോളർ എന്നതാണ് നിരക്ക്.

ഈ വാരത്തിൽ 2,300-2,330 ഡോളർ നിലവാരത്തിൽ കൺസോളിഡേഷൻ നടത്തിയ സ്വർണ്ണവില പിന്നീട് അപ്ട്രെൻഡ് നീക്കമാണ് പ്രകടമാക്കുന്നത്. നിർണായക നിലവാരമായ 2,400 മറികടന്നാൽ സ്വർണ്ണവിലയിൽ വലിയ കുതിപ്പിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വെള്ളി വില
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് വർധന. ഒരു ഗ്രാം വെള്ളിക്ക് 98.50 രൂപയാണ് വില. 8 ഗ്രാമിന് 788 രൂപ,10 ഗ്രാമിന് 985 രൂപ,100 ഗ്രാമിന് 9,850 രൂപ, ഒരു കിലോഗ്രാമിന് 98,500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

ഇന്ന് ഒരു കിലോ വെള്ളിക്ക് 1400 രൂപയാണ് വില വർധിച്ചിരിക്കുന്നത്.

X
Top