രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ജൂൺ മാസത്തിന്റെ തുടക്കത്തിൽ ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്.

ഇതോടെ ഗ്രാമിന് 6,670 രൂപയിലും പവന് 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് രണ്ടുദിവസം വ്യാപാരം നടന്നത്. മെയ്‌ മാസത്തിൽ സ്വർണ വിലയിൽ പൊതുവെ ചാഞ്ചാട്ടം ആയിരുന്നു.

അതേസമയം തന്നെ സംസ്ഥാനത്ത് 55,000 രൂപ കടന്ന് സ്വർണം റെക്കോർഡ് നിലവാരത്തിലെത്തിയത് മെയ്‌ മാസത്തിലാണ്.

മെയ്‌ 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സർവ്വ കാല റെക്കോർഡ് നിരക്ക്.

X
Top