100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഫോസിൽ ഇന്ധനങ്ങളോട് ബൈ പറയാൻ ചൈന

ങ്ങളുടെ സോളാർ ഉല്പാദന ശേഷി ഈ പാദത്തിൽ തന്നെ രാജ്യത്തെ കൽക്കരി അധിഷ്ഠിത ഉല്പാദന ശേഷിയെ മറികടക്കുമെന്ന് ചൈന. ഇപ്പോൾ ചൈന ഇലക്ട്രിസിറ്റി കൗൺസിൽ (CEC) പുറത്തുവിട്ടിരിക്കുന്ന അർദ്ധവാർഷിക റിപ്പോർട്ടിലാണ് ചരിത്രം സൃഷ്ടിക്കുന്ന ഈ വിവരമുള്ളത്. ഇന്ത്യയ്ക്ക് സാമ്പത്തികമായി പലതരത്തിലും ‘ബമ്പറാകുന്ന’ മാറ്റമാണ് ചൈനയിൽ ഉണ്ടായിരിക്കുന്നത്.

ചൈനയുടെ ചുവടു മാറ്റം
ജൂൺ മാസാവസാനത്തോടെ ചൈനയുടെ സോളാർ ഊർജ്ജ ശേഷി 1,274 ഗിഗാവാട്ടിൽ (GW) എത്തിനിൽക്കുകയാണ്. കൽക്കരി ഊർജ്ജ ശേഷിയാകട്ടെ 1,275 ഗിഗാവാട്ടാണ്. ഇതോടെ രാജ്യത്തിന്റെ പ്രധാന ഊർജ്ജ സ്രോതസ്സുകളിൽ, കൽക്കരിക്ക് ഒപ്പമെത്താൻ സോളാറിന് സാധിച്ചതായി സി.ഇ.സി ചൂണ്ടിക്കാട്ടുന്നു.

വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം കഴിഞ്ഞ വർഷത്തേക്കാൾ 8.5% വർദ്ധിച്ചു. മൊത്തം വൈദ്യുതി ഉൽപ്പാദനത്തിന്റെ 41.2% നൽകിയത് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളാണ്. ചരിത്രത്തിലാദ്യമായി കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഉല്പാദന വിഹിതം 50 ശതമാനത്തിൽ താഴെയായി കുറഞ്ഞു.

എങ്കിലും വ്യവസായ ആവശ്യങ്ങൾക്കും, ഗ്രിഡിന്റെ സുസ്ഥിരതയ്ക്കുമായി ചൈന ഇപ്പോഴും കൽക്കരിയെത്തന്നെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ആകെ ഊർജ്ജോല്പാദനത്തിൽ കൽക്കരിയോടുള്ള ആശ്രിതത്ത്വം പകുതിയിൽ താഴെയായി കുറയുന്നത് ചൈനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്.

ഇന്ത്യയ്ക്ക് നേട്ടമാകുന്നതെങ്ങനെ?
ചൈനയുടെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള വലിയ ചുവടുമാറ്റവും, അവിടത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഉയരുന്നതും ആഗോള തലത്തിൽ ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയ്ക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈന കൽക്കരിയിൽ നിന്നും, പെട്രോളിയത്തിൽ നിന്നും മാറി സോളാറിനും, ഇ.വിക്കും പ്രാധാന്യം നൽകുമ്പോൾ, ഈ ട്രെൻഡ് വർധിക്കുമ്പോൾ ആഗോള എണ്ണ വില കുത്തനെ ഇടിയാനുള്ള സാധ്യതകളാണുള്ളത്.
ചൈനയുടെ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്.

ആഭ്യന്തര ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികം ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ വില താഴുന്നത് വ്യാപാരക്കമ്മി, പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് വലിയ രീതിയിൽ സഹായകമാകും.

ആഗോള സോളാർ വിപണിയുടെ 80 ശതമാനത്തിലധികം നിയന്ത്രിക്കുന്നത് ചൈനയാണ്. തദ്ദേശീയമായി ചൈനയിൽ സോളാർ ഉപയോഗം വർദ്ധിപ്പിക്കുമ്പോൾ, സോളാർ വേഫറുകളുടെയും, പാനലുകളുടെയും കയറ്റുമതിയിൽ വ്യതിയാനങ്ങൾ വരാം.
ഇന്ത്യ ആഭ്യന്തര തലത്തിൽ സോളാർ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച PLI (Production Linked Incentive) പദ്ധതിക്കും ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിക്കും ഇത് വലിയ തോതിൽ ഊർജ്ജമേകും.

പുനരുപയോഗ ഊർജ്ജ മേഖലയിലേക്ക് കൂടുതൽ ആഗോള നിക്ഷേപങ്ങൾ ആകർഷിക്കാൻ ഇന്ത്യയുടെ മുമ്പിൽ വഴി തുറക്കും. കാർബൺ ബഹിർഗമനത്തിൽ ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം 2047 വർഷത്തിൽ ഇന്ത്യ മുന്നിൽക്കാണുകയാണ്. ചൈനയിലെ മാറ്റങ്ങൾ ഇന്ത്യയ്ക്ക് പ്രചോദനമേകുകയും ചെയ്യും.

X
Top