കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വൈദ്യുതി കാർ നിർമ്മാണത്തിന് ആഗോള കമ്പനികൾ ഇന്ത്യയിലേക്ക്

കൊച്ചി: വൈദ്യുതി വാഹന നിർമ്മാണ മേഖലയ്ക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകള്‍ ഉപയോഗപ്പെടുത്താൻ നിരവധി ആഗോള കമ്പനികള്‍ രംഗത്ത്.

മെഴ്‌സിഡസ് ബെൻസ്, സ്കോഡ വോക്സ്‌വാഗൻ, ഹ്യുണ്ടായ്, കിയ എന്നീ കമ്ബനികളാണ് ഇന്ത്യയില്‍ വൈദ്യുതി വാഹന നിർമ്മാണ ഫാക്‌ടറി ആരംഭിക്കാൻ സർക്കാരിനെ താത്പര്യം അറിയിച്ചത്.

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഇ കാർ നിർമ്മാണ പ്രോത്സാഹന നയമനുസരിച്ച്‌ അപേക്ഷകള്‍ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി എച്ച്‌. ഡി കുമാരസ്വാമി പറഞ്ഞു.

നയമനുസരിച്ച്‌ ഇന്ത്യയിലെ വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് നിക്ഷേപം നടത്തുന്ന കമ്ബനികള്‍ക്ക് കാറുകളുടെ ഇറക്കുമതിക്ക് വൻ നികുതി ഇളവാണ് വാഗ്ദാനം ചെയ്യുന്നത്.

വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് 48.6 കോടി ഡോളറിലധികം നിക്ഷേപം നടത്തുന്ന കമ്ബനികള്‍ക്ക് 15 ശതമാനം തീരുവ നല്‍കി ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്താമെന്ന് പുതുക്കിയ സ്കീമില്‍ പറയുന്നു. നിലവില്‍ തീരുവ 75 ശതമാനമാണ്.

ടെസ്‌ലയുടെ ഫാക്‌ടറി ഇന്ത്യയിലില്ല, ഷോറൂം തുറക്കും
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആഗോള വാഹന ഭീമനായ ടെസ്‌ല ഇന്ത്യയില്‍ വൈദ്യുതി കാർ നിർമ്മാണ രംഗത്ത് നിക്ഷേപം നടത്തില്ല.

വൈദ്യുതി കാറുകളുടെ വില്‍പ്പനയ്ക്കായി ഷോറൂമുകള്‍ തുറയ്ക്കാൻ മാത്രമാണ് ടെസ്‌ല താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് എച്ച്‌.ഡി കുമാരസ്വാമി വ്യക്തമാക്കി. ഉയർന്ന തീരുവ മറികടക്കാൻ ഇന്ത്യയില്‍ കാർ നിർമ്മാണം ആരംഭിക്കാൻ ടെസ്‌ല തീരുമാനിക്കുന്നത് നീതികേടാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുംബയില്‍ പുതിയ ഷോറൂമായി ടെസ്‌ല
മുംബയിലെ 24,500 ചതുരശ്ര അടി ഷോറൂം സ്ഥലം 24 കോടി രൂപയ്ക്ക് പാട്ടത്തിനെടുത്ത് ടെസ്‌ല. ആദ്യ ഷോറൂം ഇവിടെ തുടങ്ങും.

X
Top