ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

മാരുതി കാറുകളുടെ വില വീണ്ടും കൂടും

കൊച്ചി: രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തിരഞ്ഞെടുത്ത കാർ മോഡലുകളുടെ വില ഈ മാസം മുതല്‍ വർദ്ധിപ്പിക്കും.

അഞ്ച് മാസത്തിനിടെ മൂന്നാം തവണയാണ് കമ്പനി കാറുകളുടെ വില കൂട്ടുന്നത്. അസംസ്‌കൃത സാധനങ്ങളുടെ വില ഉയർന്നതോടെ ഉത്പാദനച്ചെലവിലുണ്ടായ വർദ്ധന കണക്കിലെടുത്താണ് തീരുമാനമെന്ന് മാരുതി സുസുക്കി അറിയിച്ചു.

ജൂണ്‍ ഒന്നിനാണ് ആദ്യ വില വർദ്ധനയുണ്ടായത്. പിന്നീട് ആഗസ്‌റ്റില്‍ മുഴുവൻ ശ്രേണിയിലുള്ള വാഹനങ്ങളുടെയും വില 30,000 രൂപ വരെ ഉയർത്തിയിരുന്നു.

എന്നാല്‍ ഇത്തവണ എല്ലാ മോഡലുകള്‍ക്കും വർദ്ധന ബാധകമല്ല. ഏതൊക്കെ മോഡലുകള്‍ക്കാണ് വില വർദ്ധനയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ മറ്റ് കാർ കമ്പനികളും വില വർദ്ധന പ്രഖ്യാപിച്ചേക്കും.

പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധന വിപണിയില്‍ സൃഷ്‌ടിക്കുന്ന സമ്മർദ്ദമാണ് ഏറ്റവും വലിയ വെല്ലുവിളി.

X
Top