ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി ഗ്ലാന്‍ഡ് ഫാര്‍മ ഓഹരി

ന്യൂഡല്‍ഹി: ഒന്നാംപാദ പ്രകടനത്തിന്റെ ഫലത്തില്‍ ഗ്ലാന്റ് ഫാര്‍മ ഓഹരി ഉയര്‍ന്നു. 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ സ്റ്റോക്ക് 1611.05 രൂപയിലാണ് ക്ലോസ് ചെയ്തത്. 1208.6 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ പ്രവര്‍ത്തന വരുമാനം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41 ശതമാനം കൂടുതല്‍. അറ്റാദായം 15.3 ശതമാനം കുറഞ്ഞ് 194.1 കോടി രൂപയായപ്പോള്‍ ഇബിറ്റ 294 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇബിറ്റ 270 കോടി രൂപ മാത്രമായിരുന്നു.

24.3 ശതമാനമാണ് ഇബിറ്റ മാര്‍ജിന്‍. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 31.5 ശതമാനം നേടിയ സ്ഥാനത്താണിത്.

X
Top