വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

രാജ്യത്തെ ജെം ആൻഡ് ജ്വല്ലറി​ കയറ്റുമതി​യി​ൽ 15% ഇടി​വ്

കൊച്ചി​: രാജ്യത്തെ ജെം ആൻഡ് ജ്വല്ലറി​ കയറ്റുമതി​യി​ൽ 15 ശതമാനം കുറഞ്ഞുവെന്ന് റി​പ്പോർട്ട്.
25,843.84 കോടി​യുടെ കയറ്റുമതി​യാണ് ഒക്ടോബറി​ൽ ഈ മേഖലയി​ൽ നടന്നതെന്ന് ജെം ആൻഡ് ജുവലറി​ എക്സ്പോർട്ട് പ്രമോഷൻ കൗൺ​സി​ൽ (ജി​.ജെ.ഇ.പി​.സി​) കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേ കാലയളവി​ൽ കയറ്റുമതി​ 30274.64 കോടി​ ആയി​രുന്നു.

ഒക്ടോബറി​ലെ കയറ്റുമതി​യി​ൽ കാര്യമായ ഇടി​വ് വന്നെങ്കി​ലും 2022-23 സാമ്പത്തി​ക വർഷത്തെ ആദ്യ ആറുമാസക്കാലയളവി​ലെ കയറ്റുമതി​യി​ലെ മി​കച്ച പ്രകടനം ഇക്കാലയളവി​ലെ മൊത്തം വളർച്ചാ നി​രക്കി​നെ ബാധി​ച്ചി​ല്ലെന്ന് കൗൺ​സി​ൽ വി​ലയി​രുത്തുന്നു.

ഒക്ടോബർ, നവംബർ മാസങ്ങളി​ലെ കയറ്റുമതി​യി​ലെ ഇടി​വ് സീസണൽ ട്രെൻഡാണെന്നും ദീപാവലി​ സീസണി​ൽ ഉത്പാദനം കുത്തനെ കുറയുന്നതി​നാലും നി​ർമാണ യൂണി​റ്റുകൾ അടഞ്ഞു കി​ടക്കുന്നതി​നാലുമാണി​തെന്നാണ് റി​പ്പോർട്ടി​ൽ പറയുന്നു.

‘ദീപാവലി​ക്കാലത്ത് യൂണി​റ്റുകൾ താത്കാലി​കമായി​ അടഞ്ഞുകി​ടക്കും. മാത്രമല്ല, തൊഴി​ലാളി​കൾ ഇക്കാലയളവി​ൽ അവധി​യി​ലായി​രി​ക്കും”. ജി​.ജെ.ഇ.പി​.സി ചെയർമാൻ വി​പുൽ ഷാ പറഞ്ഞു.

പാശ്ചാത്യ നാടുകളി​ലും ചൈനയി​ലും അവധി​ക്കാലമെത്തുന്നതി​നാൽ നവംബർ -ഡി​സംബർ മാസങ്ങളി​ൽ കയറ്റുമതി​യി​ൽ ഉയർച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

X
Top