
ന്യൂഡല്‍ഹി: 2022 ഗൗതം അദാനിയുടേതായിരുന്നു. ലോകത്തിലെ മൂന്നാമത്തെ ധനികനായി എന്നു മാത്രമല്ല, കൂടുതല്‍ ബില്യണുകള്‍ സമ്പാദിക്കാനും ഗുജ്‌റാത്തില്‍ നിന്നുള്ള ഈ സംരംഭകനായി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം, 47 ബില്യണ്‍ ഡോളറാണ് 2022ല്‍ അദാനി കൂട്ടിച്ചേര്‍ത്തത്.
ഇതോടെ, ഇക്കാര്യത്തില്‍ ഒന്നാമതെത്താന്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപകനായി. ടെസ്ല സ്ഥാപന്‍ എലോണ്‍ മസ്‌ക്കാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ഈവര്‍ഷം 114 ബില്യണ്‍ ഡോളര്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
24 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള, അഹമ്മദാബാദ് ആസ്ഥാനമായുള്ള, 60 കാരനായ അദാനി സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. എലോണ്‍
മസ്‌കിനും ($156 ബില്യണ്‍), ഫ്രഞ്ച് ആഡംബര റീട്ടെയില്‍ രാജാവ് ബെര്‍ണാഡ് അര്‍നോള്‍ട്ടിനും (163 ബില്യണ്‍ ഡോളര്‍) പിന്നില്‍. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ ഡീല്‍മേക്കറായ അദ്ദേഹം, മീഡിയ,സിമന്റു് പോലെ വൈവിധ്യമാര്‍ന്ന മേഖലകളിലേയ്ക്ക് ചേക്കേറുകയാണ്.
കല്‍ക്കരി തൊട്ട് ഭക്ഷ്യഎണ്ണവരെ ഉത്പാദിപ്പിക്കുന്ന അദാനി ഗ്രൂപ്പിന്റെ എന്‍ഡിടിവി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തിലാണ്. അംബുജ, എസിസി സിമന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായി.
നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് ഉത്പാദകരാണ് കമ്പനി. ഗ്രൂപ്പ് ഓഹരികളും ഈ വര്‍ഷം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഏഴ് അദാനി കമ്പനികളില്‍ നാലെണ്ണത്തിന്റെ ഓഹരികള്‍ 200 ശതമാനത്തിലധികം ഉയര്‍ന്നു.
മൊത്തം വിപണി മൂല്യം 9.6 ലക്ഷം കോടി രൂപയില്‍ നിന്നും 18.6 ലക്ഷം കോടി രൂപയായി. പല കാര്യങ്ങളിലും വ്യത്യസ്തനാണ് കോളജ് ഡ്രോപ്പ്ഔട്ടായ ഈ അഹമ്മദാബാദ് കാരന്‍.
പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ജീവചരിത്രം, ‘ഗൗതം അദാനി: റീഇമേജിനിംഗ് ബിസിനസ് ഇന്‍ ഇന്ത്യ ആന്‍ഡ് ദി വേള്‍ഡില്‍’ രചയിതാവ് ആര്‍എന്‍ ഭാസ്‌ക്കര്‍ പ്രതിപാദിക്കുന്ന സ്വഭാവ സവിശേഷതകള്‍.
1)സ്വന്തമായി പണമുണ്ടാക്കുന്നത് വരെ, സംരംഭം പൊതു നിക്ഷേപം സ്വീകരിക്കേണ്ടതില്ല, ബിസിനസുകള്‍ പൊതു നിക്ഷേപം ആകര്‍ഷിക്കേണ്ടതില്ല, എന്നാണ് അദാനിയുടെ നിലപാട്. ഇത് വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ സഹായിച്ചു.
2)ബന്ധങ്ങള്‍ കെട്ടിപടുക്കാനും പരിപോഷിപ്പിക്കാനുമുള്ള കഴിവ്. കരാറില്‍ നിന്നും പിന്നോട്ട് പോകാന്‍ അദാനി ഇഷ്ടപ്പെടുന്നില്ല. പങ്കാളികളെ ചൂഷണം ചെയ്യാനും ശ്രമിക്കില്ല, പുസ്തകം പറയുന്നു.
3) മറ്റ് പല ഇന്ത്യന്‍ വ്യവസായികളില്‍ നിന്നും അദാനിയെ വ്യത്യസ്തനാക്കുന്ന മൂന്നാമത്തെ ഘടകം, ലേഖകന്‍ പറയുന്നതനുസരിച്ച്, എതിരാളികളുടെ അവസരങ്ങള്‍ പോലും അദ്ദേഹം തടയില്ല എന്നതാണ്.
4) കോര്‍പറേറ്റ് താല്‍പര്യങ്ങള്‍, രാജ്യ താല്‍പര്യത്തെ പിന്തുണയ്ക്കുന്നതാണെങ്കില്‍ വളര്‍ച്ച ഉറപ്പാണ്, അദാനി വിശ്വസിക്കുന്നു.
5) ബിസിനസ് ന്യായമായിരിക്കണം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് അഞ്ചാമത്തേത്.