സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിലേക്ക്

കൊച്ചി: ഇന്ത്യയിലും അമേരിക്കയിലും സോഫ്റ്റ്‌വെയർ സേവനങ്ങള്‍ നല്‍കുന്ന സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. 10,500 ചതുരശ്രയടിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഓഫീസില്‍ 140 ജീവനക്കാരാണുള്ളത്.

ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഗ്യാപ്ബ്ലൂ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. കമ്പനി ഡയറക്ടര്‍മാരായ സുദീപ് ചന്ദ്രന്‍, ഗിരീഷ് രുദ്രാക്ഷന്‍, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2012ല്‍ സ്ഥാപിതമായ ഗ്യാപ്ബ്ലൂവിന് കൊച്ചി കൂടാതെ ടെക്സസിലും കാലിഫോര്‍ണിയയിലും ഓഫീസുണ്ട്. സംരംഭങ്ങളുടെ സോഫ്റ്റ്‌വെയർ സേവനങ്ങള്‍ നല്‍കുന്ന ഇആര്‍പി മേഖലയിലാണ് ഗ്യാപ്ബ്ലൂവിന്‍റെ പ്രധാന പ്രവര്‍ത്തനം.

ഇആര്‍പിയില്‍ തന്നെ വിതരണ ശൃംഖല, ഉപഭോക്തൃ സേവനം, ഫിനാന്‍സ്, മനുഷ്യവിഭവശേഷി തുടങ്ങിയ സേവനങ്ങള്‍ ഗ്യാപ്ബ്ലൂ നല്‍കുന്നു.

നിര്‍മ്മിത ബുദ്ധി സേവനങ്ങള്‍, ഗുണമേന്മാ പരിശോധന, വില്‍പന, ക്ലൗഡ് സേവനങ്ങള്‍, സംയോജനം, ബിസിനസ് ഇന്‍റലിജന്‍സ്, ഉത്പന്നങ്ങളും ഗവേഷണങ്ങളും, ഭരണ നിര്‍വഹണം തുടങ്ങിയ വിഭാഗങ്ങളിലും ഗ്യാപ്ബ്ലൂവിന്‍റെ സേവനങ്ങളുണ്ട്.

X
Top