ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

28 ശതമാനം ജിഎസ്ടിക്ക് മുൻകാല പ്രാബല്യം: കാരണം കാണിക്കൽ നോട്ടീസിനെതിരെ ഗെയിമിംഗ് കമ്പനികൾ കോടതിയിലേക്ക്

ഒക്‌ടോബർ ഒന്നിന് മുമ്പ് 28 ശതമാനത്തിന് പകരം 18 ശതമാനം ജിഎസ്‌ടി (ചരക്ക് സേവന നികുതി) അടഛത്തിനുള്ള കാരണം കാണിക്കൽ നോട്ടീസുകൾക്കെതിരെ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ കോടതിയിൽ പോരാടാൻ തയ്യാറെടുക്കുന്നു.

പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്ന ഈ മാസം മുതൽ മാത്രമേ 28 ശതമാനം ജിഎസ്ടി ബാധകമാകൂ എന്നാണ് കമ്പനികൾ വാദിക്കുന്നത്. എന്നാൽ ഒക്‌ടോബർ 1ലെ പരിഷ്‌കരണം വ്യക്തത നൽകുന്നതിന് വേണ്ടിയുള്ളതാണെന്നും, അതിന് മുമ്പ് തന്നെ 28 ശതമാനം നികുതിയെന്ന നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നുവെന്നും സർക്കാർ അവകാശപ്പെടുന്നു.

എന്നിരുന്നാലും, ചില റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്, ഒക്ടോബർ 1 ഭേദഗതിക്ക് മുമ്പ്, നിയമത്തിൽ അൽപ്പം വ്യക്തതക്കുറവ് ഉണ്ടായിരുന്നുവെന്നാണ്.

“നിയമം വ്യക്തമായിരുന്നില്ല, നിയമത്തിന്റെ മുൻകാല പ്രയോഗം ഉണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാണ് അടക്കാത്ത ജിഎസ്ടി ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ മുൻ നോട്ടീസുകൾ കോടതി റദ്ദാക്കിയത്,” ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നൈപുണ്യവും അവസരവും തമ്മിലുള്ള വ്യത്യാസമില്ലാതെ, യഥാർത്ഥ പണ ഗെയിമുകൾക്ക് എല്ലായ്പ്പോഴും 28 ശതമാനം നികുതി ചുമത്താമായിരുന്നുവെങ്കിൽ ഒക്ടോബർ 1 മുതൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് പകരം സർക്കാരിന് ഒരു വിശദീകരണം നൽകിയാൽ മതിയായിരുന്നുവെന്ന് ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾ വാദിക്കാൻ സാധ്യതയുണ്ട്.

“ഇതിനകം തന്നെ വ്യക്തതയുണ്ടെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകത എന്തായിരിക്കും എന്ന രീതിയിൽ നോട്ടീസുകളെ വെല്ലുവിളിക്കുക എന്നതാണ് തന്ത്രം. മുമ്പും ഇത്തരത്തിൽ, എന്തിനേറെ ബജറ്റിന് ശേഷം പോലും സർക്കാർ വ്യക്തത നൽകിയിരുന്നു, ഈ കേസിലും ഇത് തന്നെ ചെയ്യാമായിരുന്നു, ”വിഷയവുമായി ബന്ധപ്പെട്ട ഒരാൾ പറഞ്ഞു.

ഡ്രീം സ്‌പോർട്‌സും ഗെയിംസ്‌ക്രാഫ്റ്റും പോലുള്ള ഗെയിമിംഗ് സ്ഥാപനങ്ങൾ വിവിധ കോടതികളിൽ ജിഎസ്ടി അധികാരികളുടെ നികുതി ആവശ്യങ്ങളെ ഇതിനകം വെല്ലുവിളിച്ചു കഴിഞ്ഞു.

ഗെയിംസ്‌ക്രാഫ്റ്റ് 21,000 കോടി രൂപയുടെ ജിഎസ്‌ടി വെട്ടിപ്പ് നടത്തിയെന്നാരോപിച്ചുള്ള കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ, ഡ്രീം 11ന്റെ മാതൃ കമ്പനിയായ ഡ്രീം സ്‌പോർട്‌സ് ഏകദേശം 25,000 കോടിയോളം വരുന്ന അവകാശവാദത്തെ എതിർത്തുകൊണ്ട് ബോംബെ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി.

മുമ്പ്, ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾക്കുള്ള പ്ലാറ്റ്ഫോം ഫീസിൽ 18 ശതമാനം ജിഎസ്ടി അടച്ചിരുന്നു, അതേസമയം വാതുവയ്പ്പും ചൂതാട്ടവും 28 ശതമാനം സ്ലാബിന് കീഴിലായിരുന്നു.

വാതുവയ്‌പ്പിനും ചൂതാട്ടത്തിനും നികുതി ചുമത്തുന്നതിനുള്ള ജിഎസ്‌ടി നിയമപ്രകാരമുള്ള വ്യവസ്ഥ ഇപ്പോൾ ഗെയിമുകൾ വൈദഗ്ധ്യമോ അവസരമോ (ചൂതാട്ടം പോലെ) എന്നത് പരിഗണിക്കാതെ തന്നെ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തിൽ പ്രയോഗിക്കുന്നു.

ഒക്‌ടോബർ ഒന്നിന് മുമ്പുള്ള കാലയളവിൽ 28 ശതമാനം ജിഎസ്ടിക്ക് അയച്ച നോട്ടീസുകൾ സാധുതയുള്ളതാണോ അല്ലയോ എന്ന തീരുമാനം കേന്ദ്രം കോടതിക്ക് വിടുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്.

X
Top