രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

അടിസ്ഥാനപരമായി ശക്തമായ ഓഹരികള്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് വിദഗ്ധര്‍

മുംബൈ: ആഴ്ചാവസാനത്തില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 89.13 അഥവാ 0.15 ശതമാനം ഉയര്‍ന്ന് 58387.93 ലെവലിലും നിഫ്റ്റി 15.50 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 17397.50 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അടിസ്ഥാനപരമായി ശക്തമായ പല ഓഹരികളും നിലവില്‍ കണ്‍സോളിഡേഷനിലാണ്. 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലുള്ള ഈ ഓഹരികളില്‍ 45 ശതമാനം വരെ ഉയര്‍ച്ച പ്രതീക്ഷിക്കയാണ് അനലിസ്റ്റുകള്‍. അവര്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന അത്തരം ഓഹരികളാണ് ചുവടെ.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്
52 ആഴ്ചയിലെ താഴ്ചയായ 67.70 രൂപയ്ക്ക് സമീപമാണ് നിലവില്‍ ഓഹരിയുള്ളത്. 73 രൂപ വിലയുള്ള ഓഹരി, 90 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്എംകെയ് ഗ്ലോബല്‍. പ്രതീക്ഷിക്കുന്ന നേട്ടം -25 ശതമാനം.

ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ്
നിലവില്‍ 135 രൂപ വിലയുള്ള ഓഹരി 195 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ ഐഡിബിഐ കാപിറ്റല്‍ നിര്‍ദ്ദേശിക്കുന്നു. 45 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. 125 രൂപയാണ് 52 ആഴ്ചയിലെ താഴ്ച. ഈവര്‍ഷം ഇതുവരെ 34 ശതമാനം ഇടിവ് നേരിടേണ്ടിവന്ന ഓഹരിയാണ് ഇത്.

ഗെയ്ല്‍ ഇന്ത്യ
നിലവില്‍ 132 രൂപ വിലയുള്ള ഓഹരി 180 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നു. 37 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. 125 രൂപയാണ് 52 ആഴ്ചയിലെ താഴ്ച.

X
Top