ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

ഫെബ്രുവരി 1 മുതല്‍ മാരുതി സുസുക്കി കാറുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിക്കും

ഇന്ത്യൻ കാർ വിപണിയിലെ വമ്പന്മാരായ മാരുതി സുസുക്കിയുടെ വിവിധ മോഡലുകള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ വിലവർധിക്കും. 32,500 രൂപവരെയുള്ള വർധനയുണ്ടാകുമെന്ന് കമ്പനി വ്യാഴാഴ്ച അറിയിച്ചു.

വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകള്‍ കാരണമാണ് വില വർദ്ധനയെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം.

‘ചെലവ് ക്രമീകരിക്കുന്നതിനും ഉപഭോക്താക്കളില്‍ ആഘാതം കുറയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും, വർദ്ധിച്ച ചെലവുകള്‍ വിപണിയിലേക്ക് കൈമാറാൻ ഞങ്ങള്‍ നിർബന്ധിതരാകുന്നു’ കമ്പനിയുടെ വിശദീകരണത്തില്‍ പറയുന്നു.

പുതുക്കിയ നിരക്കനുസരിച്ച്‌ സെലേറിയോയ്ക്ക് എക്സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇൻവിക്റ്റോയുടെ വില 30,000 രൂപ വരെയും വർദ്ധിക്കും.

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വില 5,000 രൂപ വരെയും ഉയരും. എസ്യുവികളായ ബ്രെസ്സയ്ക്കും ഗ്രാൻഡ് വിതാരയ്ക്കും യഥാക്രമം 20,000 രൂപയും 25,000 രൂപയും വില വർധിക്കും.

ആള്‍ട്ടോ കെ10ന്റെ വിലയില്‍ 19,500 രൂപവരെ വർധിക്കും. ഫ്രോങ്സിന് 5,500 രൂപയും ഡിസൈറിന് പതിനായിരം രൂപവരെയും വർധിക്കും.

X
Top