ധനസ്ഥിതി മെച്ചപ്പെട്ടെന്ന് മുഖ്യമന്ത്രി; നികുതിവരുമാനം 6486 കോടി രൂപ കൂടി ◆ ചോളത്തില്‍ നിന്നുള്ള എഥനോളിലേക്ക് മാറാന്‍ എണ്ണക്കമ്പനികൾ ◆ ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു ◆ 2027ല്‍ ഇന്ത്യന്‍ ഡീസല്‍ കയറ്റുമതി കുതിക്കും ◆ 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆

ചില്ലറ നിക്ഷേപകരെ ആകര്‍ഷിക്കാനാകാതെ 15 ഐപിഒകള്‍

2026ല്‍ ഇതുവരെ നൂറിലധികം കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്‌തെങ്കിലും 15 കമ്പനികളുടെ ഐപിഒകള്‍ക്ക്‌ റീട്ടെയില്‍ വിഭാഗത്തില്‍ പൂര്‍ണമായ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിച്ചില്ല. ഉയര്‍ന്ന മൂല്യനിര്‍ണയവും തുടര്‍ച്ചയായ നഷ്ടവുമാണ്‌ ഈ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാന്‍ റീട്ടെയില്‍ നിക്ഷേപകര്‍ മടിക്കുന്നതിന്‌ കാരണമായതെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ 15 ഐപിഒകളില്‍ റീട്ടെയില്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ പ്രതികരണം ലഭിച്ചത്‌ ക്ലീന്‍മാക്‌സ്‌ എന്‍വൈറോ എനര്‍ജി സൊല്യൂഷന്‍സിനാണ്‌. 0.07 മടങ്ങ്‌ മാത്രമാണ്‌ സബ്‌സ്‌ക്രിപ്‌ഷന്‍. സായി പാരന്ററല്‍സിന്‌ 0.12 മടങ്ങും പവറിക്കയ്‌ക്ക്‌ 0.15 മടങ്ങുമായിരുന്നു സബ്‌സ്‌ക്രിപ്‌ഷന്‍. ഒക്ടോബര്‍ 15ന്‌ ആരംഭിച്ച്‌ 19ന്‌ അവസാനിച്ച സെറ്റ്‌വര്‍ക്ക്‌ മാനുഫാക്‌ചറിങ്‌ ബിസിനസ്‌ ഐപിഒയ്‌ക്ക്‌ മൊത്തത്തില്‍ 3.1 മടങ്ങ്‌ അപേക്ഷ ലഭിച്ചെങ്കിലും റീട്ടെയില്‍ വിഭാഗത്തിലെ സബ്‌സ്‌ക്രിപ്‌ഷന്‍ 0.77 മടങ്ങ്‌ മാത്രമായിരുന്നു.

ഈ 15 ഐപിഒകളിലും റീട്ടെയില്‍ നിക്ഷേപകരുടെ പ്രതികരണം ദുര്‍ബലമായിരുന്നു. ഒന്നിനുപോലും റീട്ടെയില്‍ വിഭാഗത്തില്‍ പൂര്‍ണമായ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിച്ചില്ല. ഇവയില്‍ മൊത്തത്തിലുള്ള സബ്‌സ്‌ക്രിപ്‌ഷനില്‍ ഏറ്റവും മുന്നിലെത്തിയത്‌ ജൂനിപ്പര്‍ ഗ്രീന്‍ എനര്‍ജിയാണ്‌. 6.16 മടങ്ങ്‌ അപേക്ഷയാണ്‌ ലഭിച്ചത്‌. ഇന്നൊവിഷന്‌ 3.35 മടങ്ങും മണിപ്പാല്‍ ഹെല്‍ത്ത്‌ എന്റര്‍െ്രപെസസിന്‌ 3.27 മടങ്ങും അപേക്ഷ ലഭിച്ചു. എന്നാല്‍, ഈ കമ്പനികളുടെ റീട്ടെയില്‍ വിഭാഗങ്ങളില്‍ യഥാക്രമം 0.95, 0.59, 0.93 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷന്‍ മാത്രമാണ്‌ ലഭിച്ചത്‌.
അമിതമായ വിലയാണ്‌ ഈ ഐപിഒകളില്‍ നിന്നും നിക്ഷേപകരെ അകറ്റിയത്‌. ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം കുറയുന്നതും റീട്ടെയില്‍ നിക്ഷേപകരുടെ താല്‍പര്യം കുറയാന്‍ ഇടയാക്കി. ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഇടിയുന്നത്‌ ഐപിഒയുടെ റീട്ടെയില്‍ വിഭാഗത്തിലെ സബ്‌സ്‌ക്രിപ്‌ഷനെ വേഗത്തില്‍ ബാധിക്കാം. ഉയര്‍ന്ന ലിസ്റ്റിംഗ്‌ നേട്ടം നല്‍കുന്നതിലും ഈ ഐപിഒകള്‍ മിക്കതും പരാജയമായിരുന്നു.

X
Top