ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

വിദേശ മദ്യത്തിന് വില കൂടിയതോടെ ബെവ്കോക്ക് 15 കോടി രൂപയുടെ അധിക വരുമാനം

തിരുവനന്തപുരം: വിദേശ മദ്യത്തിന് വില കൂടി. വെയർഹൗസ്, ഷോപ്പ് മാർജിനുകൾ വർധിപ്പിച്ച് ബെവ്കോ. വിദേശ നിർമ്മിത മദ്യത്തിൻെറ പുതുക്കിയ വില കഴിഞ്ഞ ദിവസം മുതലാണ് നിലവിൽ വന്നത്. വില വർധനയിലൂടെ അധിക വരുമാനം നേടുകയാണ് ലക്ഷ്യം.

പ്രതിവർഷം 15 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്നത് ബെവ്കോക്ക് നേട്ടമാകും. വെയർഹൗസ് മാർജിൻ 5 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ആണ് വർധിപ്പിച്ചത്. ഷോപ്പ് മാർജിൻ മൂന്ന് ശതമാനത്തിൽ നിന്ന് ആറു ശതമാനമായും വർധിപ്പിച്ചു.

വിദേശ നിർമിത വൈനിൻെറ വെയർഹൗസ് മാർജിൻ 2.5 ശതമാനത്തിൽ നിന്ന് ഒൻപത് ശതമാനമായി ആണ് വർധിച്ചത്.

ഷോപ്പ് മാർജിൻ അഞ്ചു ശതമാനമായി ഉയർത്തി. 2022-23 സാമ്പത്തിക വർഷത്തിൽ 150 കോടി രൂപയുടെ വിൽപ്പനയണ് വിദേശ മദ്യ വിൽപ്പനയിലൂടെ ലഭിച്ചത്. ബെവ്‌കോയുടെ മൊത്തം മദ്യവിൽപ്പനയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വിദേശ നിർമ്മിത മദ്യത്തിൻെറ വിൽപന.

അതേസമയം മദ്യത്തിൻെറ വിൽപ്പന നികുതി ഉയർത്തിയിട്ടും കേരളത്തിലെ മദ്യ വിൽപ്പനയിൽ വർധന. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ഉയർന്ന സെസ് ഏർപ്പെടുത്തിയതും വിൽപ്പനയെ ബാധിച്ചില്ല.

ഏപ്രിൽ- ജൂൺ കാലയളവിൽ ബെവ്കോ ഔട്ട്ലറ്റുകളിലൂടെ വിറ്റത് 35.45 ലക്ഷം കേസ് മദ്യമാണ്. മുൻ വർഷം ഇതേ കാലയളവിൽ 32.48 ലക്ഷം കേസുകളുടെ വിൽപ്പന നടത്തിയ സ്ഥാനത്താണിത്. ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ നടന്നത്.

ആദ്യ ഒൻപത് ദിവസം മാത്രം മൊത്തം 665 കോടി രൂപയുടെ വിൽപ്പന നടന്നു. ഉത്രാട ദിനത്തിൽ മാത്രം 116.1 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റത്.

കഴിഞ്ഞ വർഷം 112 കോടി രൂപയുടെ മദ്യ വിൽപ്പന നടത്തിയ സ്ഥാനത്താണിത്.

X
Top