വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രംഉൽപ്പാദന മേഖലയുടെ വളർച്ച അഞ്ച് വർഷത്തെ താഴ്ന്ന നിലയിൽജിഎസ്ടി വരുമാനത്തിൽ വന്‍ കുതിച്ചുചാട്ടം; കേരളത്തിനും മികച്ച നേട്ടം

ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ 20,200 കോടി രൂപ നിക്ഷേപിച്ചു

തുടര്‍ച്ചയായി നാല്‌ മാസത്തെ വില്‍പ്പനക്കു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലൈയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റനിക്ഷേപകരായി മാറി. ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ 20,200 കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്‌. ജൂണില്‍ 49,340 കോടി രൂപയുടെ വില്‍പ്പന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.

മെയില്‍ 60,847 കോടി രൂപയാണ്‌ അവ നടത്തിയ അറ്റവില്‍പ്പന. ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌.

മാര്‍ച്ചില്‍ 1,17,775 കോടി രൂപയുടെയും ഏപ്രിലില്‍ 60,847 കോടി രൂപയുടെയും വില്‍പ്പന നടത്തി. ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ മൊത്തം നടത്തിയ അറ്റവില്‍പ്പന 2.54 ലക്ഷം കോടി രൂപയാണ്‌. 2025ല്‍ 1.66 ലക്ഷം കോടി രൂപയായിരുന്നു വില്‍പ്പന.

ഈ വര്‍ഷം ഫെബ്രുവരിയിലും ജുണിലും ഒഴികെ എല്ലാ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തി. ആഗോള വിപണിയില്‍ എഐ കമ്പനികളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ ദൗര്‍ബല്യവുമാണ്‌ ജൂണ്‍ വരെ ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നതിന്‌ കാരണമായത്‌.

അതേ സമയം ജൂലൈയില്‍ ആഗോള വ്യാപകമായി എഐ വ്യാപാരത്തിന്‌ ശക്തി കുറഞ്ഞതും രൂപയുടെ മൂല്യം താരതമ്യേന ശക്തിയാര്‍ജിച്ചതും വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്‌ ആകര്‍ഷിച്ചു. ഐടി കമ്പനികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്‌ ഈ മേഖലയിലെ ഓഹരികളുടെ കരകയറ്റത്തിന്‌ വഴിയൊരുക്കി.

X
Top