Alt Image
പു​തി​യ ആ​ദാ​യ നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രംഇന്ത്യയിലെ ‘മോസ്റ്റ് വെൽക്കമിംഗ് റീജിയൻ’ പട്ടികയിൽ കേരളം രണ്ടാമത്തൊ​ഴി​ൽ​ ​രഹിതരുടെ പ്ര​തി​മാ​സ​ ​ക​ണ​ക്കു​ക​ളു​മാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാർസ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നുകഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

റെക്കോർഡുകൾ പുതുക്കി വിദേശ നാണയ ശേഖരം

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം തുടർച്ചയായി റെക്കാഡ് പുതുക്കി ഉയരങ്ങളിലേക്ക് കുതിക്കുന്നു. ജൂലായ് 19ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 400 കോടി ഡോളർ ഉയർന്ന് 67,085.7 കോടി ഡോളറിലെത്തി.

ജൂലായ് ഒൻപതിന് അവസാനിച്ച വാരത്തിലും വിദേശ നാണയ ശേഖരം 966.6 കോടി ഡോളർ വർദ്ധനയോടെ 66,685.6 കോടി ഡോളറെന്ന റെക്കാഡിട്ടിരുന്നു. റിസർവ് ബാങ്കിന്റെ സ്വർണ ശേഖരത്തിന്റെ മൂല്യം അവലോകന കാലയളവിൽ 132.9 കോടി ഡോളർ ഉയർന്ന് 5,999.2 കോടി ഡോളറിലെത്തി. തുടർച്ചയായ മൂന്നാം വാരമാണ് വിദേശ നാണയ ശേഖരം റെക്കാഡ് പുതുക്കുന്നത്.

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് പ്രതികൂല സാഹചര്യങ്ങൾ നേരിടാനാണ് ഇന്ത്യ വിദേശ നാണയ ശേഖരം വർദ്ധിപ്പിക്കുന്നതെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.

റിസർവ് ബാങ്കിന്റെ കൈവശമുള്ള ഡോളർ, യൂറോ, ഫ്രാങ്ക്, യെൻ തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം കഴിഞ്ഞ വാരം 257.8 കോടി ഡോളർ ഉയർന്ന് 58,804.8 കോടി ഡോളറിലെത്തി.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഉൾപ്പെടെ ഏതൊരു അടിയന്തര സാഹചര്യത്തെയും മാസങ്ങളോളം നേരിടാൻ ഉയർന്ന വിദേശ നാണയ ശേഖരം ഇന്ത്യയ്ക്ക് അവസരമൊരുക്കും. വിദേശ നിക്ഷേപകരിൽ വിശ്വാസം ഉയർത്താനും ആഭ്യന്തര, വ്യവസായ മേഖലകൾക്ക് കരുത്ത് പകരാനും സഹായകമാകും.

ഓഹരി, കടപ്പത്രങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലേക്ക് വലിയ തോതിൽ നിക്ഷേപം ഒഴുകുന്നതിനാൽ രൂപയുടെ മൂല്യവർദ്ധന നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഡോളർ വാങ്ങികൂട്ടുകയാണ്.

രാജ്യത്തെ വിദേശ നാണയ ശേഖരം പുതിയ ഉയരങ്ങളിലേക്ക് നീങ്ങാനുള്ള പ്രധാന കാരണവും ഇതാണ്. വെള്ളയാഴ്ച ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 83.72 വരെ താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത കൂടാൻ രൂപയുടെ മൂല്യയിടിവ് സഹായിക്കും.

ലോകത്തിലെ നാലാമത്തെ ഉയർന്ന വിദേശ നാണ്യ ശേഖരം
(രാജ്യം, വിദേശ നാണയ ശേഖരം)
ചൈന 3,46,877.6 കോടി ഡോളർ
ജപ്പാൻ 1,29,060.4 കോടി ഡോളർ
സ്വിറ്റ്‌സർലൻഡ് 86,442 കോടി ഡോളർ
യു.എസ്.എ 81,181.14 കോടി ഡോളർ
ഇന്ത്യ 67,086 കോടി ഡോളർ

X
Top