അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

ദുബായിലെ വിദേശ വ്യാപാര സ്ഥാപനങ്ങൾ: മുന്നിൽ ഇന്ത്യക്കാർ

ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്ത്. 16623 ഇന്ത്യൻ കമ്പനികളാണ് 2024ൽ പുതുതായി ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ അംഗത്വം നേടിയത്.

ദുബായ് ചേംബേഴ്സ് ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയാണ് ഇതു സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയത്. ഇന്ത്യൻ ബിസിനസുകൾക്കും സംരംഭകർക്കും പ്രിയപ്പെട്ട വ്യാപാര, നിക്ഷേപ കേന്ദ്രമെന്ന നിലയിലാണ് എക്കാലവും ദുബായി അറിയപ്പെട്ടിട്ടുള്ളത്.

ഇന്ത്യയും യുഎഇയും തമ്മിൽ വിവിധ തലങ്ങളിലുള്ള ശക്തമായ ബന്ധവും ദുബായിലെ ഇന്ത്യൻ ബിസിനസുകളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. വിവിധ രാജ്യാന്തര മേഖലകളിലേക്കുള്ള ബിസിനസ് വളർച്ചയ്ക്കും ആഗോള വിപണികളിലേക്കുള്ള പ്രവേശനത്തിനും ഒരു ലോഞ്ച്പാഡായി ദുബായിയെ പലപ്പോഴും ഇന്ത്യൻ ബിസിനസ് സമൂഹം പ്രയോജനപ്പെടുത്തുന്ന സാഹചര്യവുമുണ്ട്.

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസ് കൗൺസിൽ ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ലോജിസ്റ്റിക്‌സ്, വ്യോമയാന മേഖലകളിൽ ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് വിവരസാങ്കേതിക മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് വലിയ പ്രാധാന്യം നൽകുന്നു.

ദുബായിലേക്ക് ഇന്ത്യൻ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും ദുബായ് ആസ്ഥാനമായുള്ള കമ്പനികളെ ഇന്ത്യയിൽ അവയുടെ വികാസത്തിനും വളർച്ചയ്ക്കും സഹായിക്കുന്നതിനുമായി ദുബായ് ചേംബറിന്റെ പ്രതിനിധി ഓഫിസ് മുംബൈയിൽ പ്രവർത്തിക്കുന്നുമുണ്ട്.

X
Top