രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

നിഫ്റ്റി വിപണി മൂല്യത്തിന്റെ പകുതിയിലധികം സംഭാവന ചെയ്തത് 5 ഓഹരികള്‍

മുംബൈ: ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റയും 11 ശതമാനം ഉയര്‍ച്ചയാണ് സെപ്തംബര്‍ 30 തൊട്ട് കൈവരിച്ചത്. ഇതോടെ നിഫ്റ്റി വിണി മൂല്യം 148.92 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. സെപ്തംബര്‍ 30 ലെ 135.56 ലക്ഷം കോടി രൂപയില്‍ നിന്നും 13.35 ലക്ഷം കോടി രൂപയുടെ വര്‍ധന.

വെറും 5 ഓഹരികളാണ് നിഫ്റ്റി വിപണി മൂല്യത്തിന്റെ പകുതിയിലധികം സംഭാവന ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്,ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി എന്നിവയാണ് അവ. ഈ അഞ്ച് കമ്പനികള്‍ ചേര്‍ന്ന് 7.05 ലക്ഷം കോടി രൂപ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ഇതില്‍ റിലയന്‍സിന്റെ മാത്രം പങ്ക് 20 ശതമാനത്തിലേറെയാണ്. അടുത്ത 10 ഓഹരികള്‍ ഒരുമിച്ച് 35 ശതമാനത്തിലധികം സംഭാവന നല്‍കി. നിഫ്റ്റിയിലെ 24 ഓഹരികള്‍ ഈ കാലയളവില്‍ ഒരു ശതമാനത്തില്‍ താഴെ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഏഴ് ഓഹരികള്‍ നെഗറ്റീവ് ആയിരുന്നു.

വിശാടിസ്ഥാനത്തിലല്ല, റാലി എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. ലാര്‍ജ്ക്യാപ്പ് ഓഹരികള്‍ മാത്രമാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളുടെ ഉയര്‍ച്ച സെപ്തംബര്‍ തൊട്ട് താരതമ്യേന കുറവാണ്. 4.8 ശതമാനം മാത്രം.

X
Top