ഇന്ത്യയിലെ കല്‍ക്കരി ഉല്‍പാദനത്തിൽ ജൂലൈയില്‍ 7.51% വര്‍ധനജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനഉപഭോഗ കുതിപ്പില്‍ ഇന്ത്യഇന്ത്യയുടെ പോത്തിറച്ചിക്ക് റെക്കോർഡ് കയറ്റുമതി; മുന്നിൽ ഉത്തർപ്രദേശും ഹരിയാനയുംഎഥനോൾ മിശ്രിത പദ്ധതി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നു കേന്ദ്രം

കശുമാവ് നഴ്സറികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം

കൊച്ചി : കേരളത്തിൽ ചെറുതും വലുതുമായ കശുമാവ് നഴ്സറികൾ (7.5 മുതൽ 20 ലക്ഷം വരെ ഓരോ നഴ്സറിക്കും) സ്ഥാപിക്കുന്നതിന്നതിനുള്ള ബാക്ക്-എൻഡ്ഡ് സബ്സിഡി പദ്ധതിക്ക് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റ് തുടക്കമിട്ടു.
രാജ്യത്ത്, കശുവണ്ടി കൃഷിയുമായി ബന്ധപ്പെട്ട പുതിയ നടീലിനും/പുനർ നടീലിനും ആവശ്യമായ ഉയർന്ന വിളവ് നൽകുന്ന മികച്ച നിലവാരമുള്ള നടീൽ ഇനങ്ങളുടെ ഉത്പാദനവും വിതരണവുമാണ് പദ്ധതിയുടെ ലക്ഷ്യം.
നഴ്സറി വളർത്തുന്നതിന് അനുയോജ്യമായ സ്ഥലമുള്ള രജിസ്റ്റർ ചെയ്ത/അംഗീകൃത സ്വകാര്യ, നിർദ്ദിഷ്ട നഴ്സറി ഉടമകൾക്ക് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.dccd.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത് – ശ്രീ ദാദാസാഹേബ് ദേശായി, ഡെപ്യൂട്ടി ഡയറക്ടർ (ഫോൺ: 0484-2377151).

X
Top